കൊല്ലത്ത് രണ്ടിടത്ത് കള്ളവോട്ട് നടന്നതായി പരാതി
കൊല്ലം: ജില്ലയില്‍ രണ്ടിടത്ത് കള്ളവോട്ട് നടന്നതായി പരാതി. അഞ്ചല്‍ ഏരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 128-ാം നംബര് ബൂത്തിലും കൊല്ലം നഗരത്തിലെ പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി യു.പി സ്കൂളില 50ാം നമ്പര്‍ ബൂത്തിലുമായിരുന്നു കള്ളവോട്ട് നടന്നത്. 126ാം ക്രമനമ്പരായ വോട്ടര്‍ സുബൈദാ ബീവിയുടെ വോട്ടാണ് നേരത്തേ ചെയ്തത്.
വൈകിട്ട് 5.30ന് വോട്ടു ചെയ്യാന്‍ വന്നപ്പോളാണ് തന്റെ വോട്ടു മറ്റാരോ ചെയ്തതായി അറിയുന്നത്.സുബൈതാ ബീവിയുടെ വോട്ട് രാവിലെ വോട്ടിങ് ആരംഭിച്ചപ്പോള്‍ രണ്ടാമതായി കള്ളവോട്ട് ചെയ്തിരിക്കുകയാണ്. പ്രിസൈഡിങ് ഓഫിസര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാനുള്ള അനുമതി ലഭിക്കുകയും സുബൈദ ബിവി വോട്ടു ചെയ്യുകയും ചെയ്തു.
കൊല്ലം പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി യു.പി സ്കൂളില 50-ാം നമ്പര്‍ ബൂത്തില്‍ മഞ്ജു എന്ന യുവതിയുടെ പേരിലായിരുന്നു കള്ളവോട്ടു ചെയ്തത്. രാവിലെ 7.45 നായിരുന്നു യുവതി വോട്ടു ചെയ്യാനെത്തിയത്. അതിനു മുന്‍പേ ആരോ വോട്ടു ചെയ്തു. വോട്ടു ചെയ്യണമെന്നു മഞ്ജു നിര്‍ബന്ധം പിടിച്ചതിനെതുടര്ന്നു ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാന്‍ സൗകര്യമൊരുക്കി.
ഈ ബൂത്തില്‍ രണ്ടാമതായി വോട്ടു ചെയ്ത യുവതിയാണു കള്ളവോട്ട് ചെയ്തതെന്നാണു സംശയം. ഇവരെക്കുറിച്ചു പോളിങ് ഏജന്റ് സംശയം പ്രകടിപ്പിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. സംഭവം ഗൗരവമായി കണ്ട് അന്വേഷണം നടത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ. എസ്.കാര്ത്തികേയന് പറഞ്ഞു. കള്ളവോട്ടു ചെയ്ത യുവതിയെ പൊലിസ് അന്വേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."