ദുരിതാശ്വാസം: കോട്ടക്കല്‍ നഗരസഭ പത്ത് ലക്ഷം കൈമാറും
കോട്ടക്കല്‍: പ്രകൃതിക്ഷോഭത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി കോട്ടക്കല്‍ നഗരസഭ തനത് ഫണ്ടില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി പത്ത് ലക്ഷം രൂപ കൈമാറും.
തനത് ഫണ്ടില്‍നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറാന്‍ തീരുമാനിച്ച സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് കോട്ടയ്ക്കല്‍. 2018-19 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികള്‍ക്കായി നീക്കിവച്ചിരുന്ന തുകയില്‍ നിന്നും അത്യാവശ്യമുള്ളവ ഒഴികെ മാറ്റിവച്ചാണ് ദുരിതബാധിതരെ സഹായിക്കാനുള്ള ഈ തുക വകയിരുത്തുന്നത്.
ആദ്യ ഗഡുവെന്ന നിലയിലാണ് പത്ത് ലക്ഷം രൂപ നല്‍കുന്നത്. ആവശ്യമെങ്കില്‍ ഇനിയും തുക നല്‍കാനാണ് നഗരസഭയുടെ തീരുമാനം.
തിരുവനന്തപുരത്ത്‌വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നേരിട്ട് തുക കൈമാറും. ഈ തുക കൂടാതെ നഗരസഭാ ജീവനക്കാരും ജനപ്രതിനികളും ചേര്‍ന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."