HOME
DETAILS
MAL
ബഹിരാകാശ രേഖകള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത അതീവ ഗൗരവമുള്ളത്: യു.ഡി.എഫ്
backup
August 24 2020 | 01:08 AM
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്നിവര്‍ ബഹിരാകാശ രേഖകള്‍ ചോര്‍ത്തിയെന്ന സി.പി.ഐ മുഖപത്രത്തിലെ വാര്‍ത്ത അതീവ ഗൗരവമുള്ളതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്. ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയുടെ മുഖപത്രത്തിലൂടെ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ആരോപണം പുറത്തുവന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല.
വാര്‍ത്ത മുഖവിലക്കെടുക്കുന്നുവെങ്കില് യു.ഡി.എഫ് ഇന്ന് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിനൊപ്പം നില്ക്കാന് സി.പി.ഐ തയാറാകണം. രാഷ്ട്രീയമൂല്യങ്ങള്‍ അല്പമെങ്കിലും മുറുകെപ്പിടിക്കുന്നുണ്ടെങ്കില് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനെങ്കിലും സി.പി.ഐ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."