ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാക്കളെ ആക്രമിച്ചു
ചൊക്ലി: ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാവിനും സുഹൃത്തുക്കള്‍ക്കും നേരെ സാമൂഹ്യവിരുദ്ധരുടെ അസഭ്യവര്‍ഷവും ആക്രമണവും. ചൊക്ലി ഒളവിലത്താണ് സംഭവം. കൈതാങ്ങ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപുകളിലേക്ക് സമാഹരിച്ച വീട്ടുപകരണങ്ങളും ഭക്ഷണ സാധനങ്ങളും പാര്‍സല്‍ ചെയ്യുന്നതിനിടെയാണ് ചക്കിട്ടാംകണ്ടി സി.കെ അര്‍ബാസ്, പെരിങ്ങത്തൂരിലെ ശ്രീ ഗോവിന്ദില്‍ ശബരിനാഥ് എന്നിവരെ കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ വീട്ടില്‍ കയറി ആക്രമിച്ചത്. ഇവരെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാംപിലേക്ക് ശേഖരിച്ച വസ്തുക്കളും അക്രമിസംഘം നശിപ്പിച്ചു. ദുരിതാശ്വാസ ക്യാംപിലേക്കുള്ള സാധനങ്ങളുമായി വന്ന കരിയാട് സ്വദേശി കഫീല്‍ തനീമിനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഒളവിലം സ്വദേശികളായ അര്‍ഷാദ്, ബിപീഷ് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. ചൊക്ലി പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."