HOME
DETAILS

മെഷീനുകള്‍ പണിമുടക്കി: വോട്ടിങ് മണിക്കൂറുകള്‍ വൈകി

  
backup
April 24 2019 | 06:04 AM

%e0%b4%ae%e0%b5%86%e0%b4%b7%e0%b5%80%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b5

പരപ്പനങ്ങാടി: വോട്ടിങ് മെഷീനുകള്‍ ഇടക്ക് പണിമുടക്കിയതിനാല്‍ വോട്ടിങ് ഏറെ സമയം വൈകി. പരപ്പനങ്ങാടി നഗരസഭയിലെ ചെട്ടിപ്പടി ആനപ്പടി ഗവ.സ്‌കൂളിലെ 29 നമ്പര്‍ ബൂത്തിലാണ് പല സമയങ്ങളിലായി രണ്ടര മണിക്കൂറോളം വോട്ടിങ്ങ് നിര്‍ത്തിവെച്ചത്. പാലത്തിങ്ങല്‍ 42,43 ബൂത്തുകളിലെ യന്ത്രങ്ങളും തകരാറിലായതിനെ തുടര്‍ന്ന് പുതിയവ മാറ്റി സ്ഥാപിച്ച് വോട്ടിങ്ങ് തുടരുകയായിരുന്നു. നെടുവ ഹൈസ്‌കൂളിലെ 32 നമ്പര്‍ ബൂത്തിലെ വോട്ടിങ്ങ് മെല്ലെപ്പോക്ക് കാരണം വൈകിട്ട് 6 മണിക്കം നൂറ്റിയമ്പതോളം പേര്‍ വോട്ടു ചെയ്യാന്‍ ബാക്കിയായി. അരിയല്ലൂര്‍ മാധവാനന്ദ വിലാസം സ്‌കൂളിലും വൈകിട്ട് ഏഴ് മണിക്കു ശേഷവും വോട്ടു ചെയ്യാനുള്ളവരുടെ നീണ്ട നിര കാണാമായിരുന്നു. പരപ്പനങ്ങാടി ടൗണ്‍ സ്‌കൂളിലും യന്ത്രം മെല്ലെപ്പോക്ക് കാരണം വോട്ടിങ്ങ് ഏറെ വൈകി. ഇവിടെ 6 മണിക്ക് ഗേറ്റ് അടച്ചപ്പോള്‍ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിച്ചതില്‍ ഇരു കക്ഷികളും തമ്മില്‍ വാക്കേറ്റമുണ്ടായി. പരപ്പനങ്ങാടി എസ് എന്‍ എം സ്‌കൂളില്‍ വോട്ട് തുടങ്ങി ഏതാനും വോട്ടിന് ശേഷം മെഷീന്‍ തകരാര്‍ കാരണം ഒരു മണിക്കൂര്‍ വൈകി. ഈ ബൂത്തില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം ബൂത്ത് ഏജന്റുമാര്‍ ഇടപെട്ട് തടഞ്ഞു.
വേങ്ങര: വേങ്ങര മണ്ഡലത്തിലെ പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. പല ബൂത്തുകളില്‍ ഒന്‍പതു മണിക്കാണ് പോളിംഗ് ആരംഭിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ബൂത്തുകളായ 44, 45 ജി.എല്‍.പി സ്‌കൂള്‍ എടക്കാപറമ്പ്, ഊരകം പഞ്ചായത്തിലെ 49 ജി.എല്‍.പി.സ്‌കൂള്‍ ഊരകം കീഴ്മുറി, വേങ്ങര പഞ്ചായത്തിലെ 80 തന്‍വീറുല്‍ ഇസ്‌ലാം മദ്്‌റസ, പറപ്പൂര്‍ പഞ്ചായത്തിലെ 114, 115 എ.എം.യു.പി സ്‌കൂള്‍ കുറ്റിത്തറ എന്നിവിടങ്ങളില്‍ മെഷീനുകള്‍ തകരാറിലായത്. 114, 115 ബൂത്തുകളില്‍ രാവിലെ ഒന്‍പത് മണിവരെ പോളിങ് തുടങ്ങാനായില്ല. വൈകിട്ട് ഏഴോടെയാണ് ഇവിടെ പോളിങ് അവസാനിച്ചത്. 80 ാം നമ്പര്‍ ബൂത്തില്‍ ഇ.വി.എം സ്പീഡ് കുറവായതിനാല്‍ കൂടുതല്‍ തിരക്കുകള്‍ അനുഭവപ്പെട്ടു.
തിരൂരങ്ങാടി: വോട്ടിങ് മെഷീനില്‍ തകരാറിനെ തുടര്‍ന്ന് പോളിങ് മണിക്കൂറുകളോളം നിര്‍ത്തിവെച്ചു. നന്നമ്പ്ര ചെറുമുക്ക് വെസ്റ്റിലെ മമ്പഉല്‍ ഉലൂം മദ്‌റസയില്‍ 87-ാം ബൂത്തിലാണ് സംഭവം. വോട്ടിങ് നടന്നുകൊണ്ടിരിക്കെ കാലത്ത് പത്ത് മണിക്കാണ് യന്ത്രം തകരാറിലായത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യന്ത്രം മാറ്റിയപ്പോഴേക്കും ഒരു മണിയായിരുന്നു. മാറ്റിയ യന്ത്രം വീണ്ടും കേടായതോടെ പ്രശ്‌നം പരിഹരിക്കാന്‍ അരമണിക്കൂര്‍ സമയം വീണ്ടുമെടുത്തു. ഇതിനകം വോട്ടര്‍മാര്‍ വീട്ടിലേക്ക് തന്നെ മടങ്ങി. മൂന്നുമണിക്കാണ് ഇവര്‍ തിരികെയെത്തിയത്. ഇവിടെ വോട്ടര്‍മാരുടെ ക്യൂ ആറുമണിക്ക് ശേഷവും നീണ്ടുനിന്നു.
അതേസമയം നന്നമ്പ്രയില്‍ വോട്ടിങ് യന്ത്ര തകരാര്‍ അര്‍ധരാത്രിയില്‍തന്നെ പരിഹരിച്ചു. നന്നമ്പ്ര പഞ്ചായത്ത് കൊടിഞ്ഞി കടുവാളൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ 43-ാം പോളിങ് സ്റ്റേഷന്‍ എണ്‍പതാം ബൂത്തിലെ വോട്ടിംഗ് കണ്‍ട്രോള്‍ യൂനിറ്റിനാണ് രാത്രി പരിശോധിച്ചപ്പോള്‍ തകരാര്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. അര്‍ധരാത്രിതന്നെ ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തി കണ്‍ട്രോള്‍ യൂനിറ്റ് മാറ്റി നല്‍കി.ഈ ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ മാത്രമാണ് പുരുഷനായി ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. ബാക്കിയുള്ള മൂന്ന് പോളിങ് ഓഫിസര്‍മാരും വനിതകളായിരുന്നു. സുരക്ഷാ ചുമതലയും വനിതക്ക് ആയതിനാല്‍ രാത്രി ഇവര്‍ സുരക്ഷിത ഭവനങ്ങള്‍ തേടിയപ്പോള്‍ യന്ത്രവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പ്രിസൈഡിംഗ് ഓഫീസറുടെ തലയിലായി. ഇതിനിടെയാണ് കണ്‍ട്രോള്‍ യൂനിറ്റും തകരാറിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago