എറിക് ഗാര്‍സിയക്ക് ബാഴ്‌സലോണയുടെ ഓഫര്‍
ബാഴ്‌സലോണ: മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവ സെന്റര്‍ ബാക്ക് എറിക് ഗാര്‍സിയക്കായി ബാഴ്‌സലോണ ആദ്യ ഔദ്യോഗിക ഓഫര്‍ പ്രഖ്യാപിച്ചു. 10 മില്യണ്‍ യൂറോയാണ് ബാഴ്‌സലോണ താരത്തിന് നല്‍കാമെന്ന് പറഞ്ഞിട്ടുള്ളത്.
എന്നാല്‍ സിറ്റി 20 മില്യന്‍ യൂറോയാണ് താരത്തിന് വേണ്ട@ി ആവശ്യപ്പെടുന്നത്. മുന്‍ ബാഴ്‌സലോണ അക്കാദമി താരമായ ഗാര്‍സിയ 2018ലായിരുന്നു ബാഴ്‌സലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോയത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇതാണ് ബാഴ്‌സലോണ വീ@ണ്ടും താരത്തിന് വേ@ണ്ടി രംഗത്തെത്താന്‍ കാരണം.
19കാരനായ ഗാര്‍സിയ ബാഴ്‌സലോണയുടെ അക്കാദമയില്‍ 9 വര്‍ഷത്തോളം കളിച്ചിരുന്നു. കൊമാന് കീഴില്‍ കൂടുതല്‍ യുവതാരങ്ങളെ എത്തിക്കുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ട@്. മറ്റൊരു സിറ്റി താരമായ ആഞ്ചലീഞ്ഞോക്ക് വേ@ണ്ടിയും ബാഴ്‌സ രംഗത്തെത്തിയിട്ടു@ണ്ട്. 30 മില്യന്‍ യൂറോയാണ് താരത്തിന് വേ@ണ്ടി ബാഴ്‌സ ഓഫര്‍ ചെയ്തിരിക്കുന്നത്. ബാഴ്‌സയുടെ ബാക്ക് നിര ശക്തിപ്പെടുത്തുന്നതിന് വേ@ണ്ടിയാണ് ആഞ്ചലീഞ്ഞോയെ ടീമിലെത്തിക്കുന്നത്. 23കാരനായ ഡിഫന്‍ഡര്‍ക്ക് 2023വരെയാണ് സിറ്റിയില്‍ കരാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."