കോടതിയലക്ഷ്യക്കേസ്: നിരുപാധിക മാപ്പപേക്ഷിക്കുള്ള പ്രശാന്ത് ഭൂഷന്റെ സമയം ഇന്ന് അവസാനിക്കും
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ ഹരജിയില്‍ നിരുപാധിക മാപ്പപേക്ഷിക്കാന്‍ അഭിഭാഷകന് പ്രശാന്ത് ഭൂഷന് സുപ്രിം കോടതി നല്കിയ സമയം ഇന്നവസാനിക്കും. മാപ്പപേക്ഷിക്കുകയാണെങ്കില്‍ ഹരജി വീണ്ടും നാളെ പരിഗണിക്കുമെന്നും ഇല്ലെങ്കില്‍ ശിക്ഷ വിധി പുറപ്പെടുവിക്കുമെന്നുമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ച പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ കോടതിയലക്ഷ്യമാണെന്ന് സുപ്രിം കോടതി കണ്ടെത്തിയിരുന്നു. കോടതിയലക്ഷ്യമെന്ന കണ്ടെത്തിയ ട്വീറ്റുകളെക്കുറിച്ച് പുനരാലോചന നടത്താന്‍ പ്രശാന്ത് ഭൂഷണ് സുപ്രിം കോടതി രണ്ട് ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ട്വീറ്റില്‍ മാപ്പ് പറയില്ലെന്നും ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ നിലപാട്.
പ്രശാന്ത് ഭൂഷണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രിം കോടതിയും നിലപാടെടുത്തു. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന നിലപാടാണ് കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറലും കോടതിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."