വോട്ടിങ് മെഷീന്‍ തകരാര്‍; വോട്ടര്‍മാരേയും ഉദ്യോഗസ്ഥരേയും വലച്ചു
കൊണ്ടോട്ടി: പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏറ്റെടുത്ത വോട്ടിങ് യന്ത്രവും വി.വി പാറ്റ് മെഷീനും തെരഞ്ഞെടുപ്പിനിടെ പലയിടത്തും കൊണ്ടോട്ടി മേഖലയില്‍ ഉദ്യോഗസ്ഥരേയും വോട്ടര്‍മാരേയും വലച്ചു. മെഷിന്‍ തകരാറിലയതിനെ തുടര്‍ന്ന് കൊണ്ടോട്ടി മേഖലയില്‍ നിരവധി ഇടങ്ങളിലാണ് തെരഞ്ഞെടുപ്പ് വൈകിയത്.ഇതിനെ തുടര്‍ന്ന് ഏറെ നേരം വോട്ടര്‍മാര്‍ക്ക് വരിയില്‍ കാത്ത് നില്‍ക്കേണ്ടിയും വന്നു. പലയിടത്തും വോട്ട് ചെയ്യുന്നിടത്തുണ്ടായ കാലതാമസം വോട്ടര്‍മാരെ തളര്‍ത്തി.
ഐക്കരപ്പടി വെണ്ണായൂര്‍ യു.പി സ്‌കൂള്‍ 133-ാം നമ്പര്‍ ബൂത്തില്‍ രാവിലെ മെഷിന്‍ തകരാര്‍ മൂലം ഒരുമണിക്കൂറോളം കഴിഞ്ഞാണ് വോട്ടെടുപ്പ് തുടങ്ങിയത്.പുളിക്കല്‍ സിയാംകണ്ടം 115 ബൂത്തില്‍ രാവിലെ ഒന്നേകാല്‍ മണിക്കൂറും തെരഞ്ഞെടുപ്പ് വൈകി. കൊണ്ടോട്ടി മുണ്ടപ്പലം 151 നമ്പര്‍ ബൂത്തിലും മെഷിന്‍ രാവിലെ പണിമുടക്കി. വലിയപറമ്പ് ഇര്‍ഷാദിയ്യ സ്‌കൂള്‍ എ.എല്‍.എ സ്‌കൂള്‍ 92-ാം ബൂത്ത്, മുണ്ടുമുഴി ഗവ. എല്‍.പി സ്‌കൂള്‍ ബുത്ത് 35 നമ്പര്‍ ബൂത്ത്, മൈന സ്‌കൂള്‍ ബൂത്തുകളിലും മെഷിന്‍ തകരാറിലായി.
വാഴയൂര്‍ എ.എല്‍ പി സ്‌കൂളില്‍ വിവി പ്ലാറ്റ് മെഷീനാണ് തകരാറിലായത്. കുഴിമണ്ണ ജി.എല്‍.പി സ്‌കൂളില്‍ രാവിലെ 9.30 ഓടെയാണ് പ്രശ്‌നം പരിഹരിച്ചത്.പുല്ലഞ്ചേരി മദ്‌റസയില്‍ അരമണിക്കോറോളം വോട്ടെടുപ്പ് മുടങ്ങി.ആല്‍പ്പറമ്പ് ജി.എം.എല്‍,പി സ്‌കൂള്‍ 86-ാം ബൂത്തില്‍ രണ്ടുതവണ മെഷീന്‍ പണിമുടക്കി.
രാവിലെ പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു കണ്ടിരുന്നത്. സ്ത്രീകളും പുരുഷന്മാരും വരികളില്‍ നിറഞ്ഞതോടെ ബൂത്തുകളില്‍ തിരക്കായി. ഉച്ചക്ക് ശേഷമാണ് വോട്ടര്‍മാര്‍ കുറഞ്ഞത്. എന്നാല്‍ വോട്ട് മെഷീന്‍ തകരാറിലായ സ്ഥലങ്ങളില്‍ പലയിടത്തും ആറിന് ശേഷവും വോട്ട് ചെയ്യാനുളളവരുടെ നീണ്ട നിരയായിരുന്നു. കൊണ്ടോട്ടി താലൂക്കില്‍ 171 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."