HOME
DETAILS

കള്ളക്കടത്ത് വഴി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് കണ്ടെത്തിയ ആദ്യ സര്‍ക്കാര്‍; മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല സീനിയര്‍ മാന്‍ഡ്രേക്കെന്ന് കെ.എം ഷാജി

  
backup
August 24 2020 | 10:08 AM

non-confidence-motion-km-shaji-attack-pinarayi-govt-2020

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം ഷാജി എം.എല്‍.എ. മുഖ്യമന്ത്രിയുടെ ഓഫിസ് അല്ല, മുഖ്യമന്ത്രിയാണ് ഒന്നാംപ്രതിയെന്ന് അദ്ദേഹം ആരോപിച്ചു.

ശിവശങ്കറിനെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ രക്തവുമാണ്. ഇടയ്ക്കിടയ്ക്ക് പറയും മടിയില്‍ കനമില്ലാത്തവന് വഴിയില്‍ പേടിയില്ലെന്ന്. ഇപ്പഴത്തെ ഒരു കള്ളനും മടിയില്‍ കനം വയ്ക്കില്ല. ഓഫിസില്‍ കൊണ്ടുപോയി കൊടുക്കുകയാണ്. നാട്ടില്‍ പല കള്ളന്മാരെയും പിടിക്കുന്നത് അവരുടെ ബന്ധുക്കള്‍ സാധനം വില്‍ക്കാന്‍ അങ്ങാടിയില്‍ വരുമ്പോഴാണ്. ഇവിടെയും പിടിച്ചത് അങ്ങനെയാണ്.

സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാന്‍ഡ്രേക്ക് ആണെന്നാണ്.
എന്നാല്‍ ഈ നാലു വര്‍ഷത്തെ ഭരണത്തില്‍ നിന്നു പറയട്ടെ നിങ്ങള്‍ ജൂനിയര്‍ മാന്‍ഡ്രേക്ക് അല്ല, സീനിയര്‍ മാന്‍ഡ്രേക് ആണ്.

ഖുര്‍ആന്റെ പ്രചാരണത്തിന് വിവിധ മാര്‍ഗങ്ങള്‍ വിശ്വാസികള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ കള്ളക്കടത്ത് വഴി ഖുര്‍ആന്‍ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ സര്‍ക്കാര്‍ ഇതാണ്. ആ മന്ത്രി ഇന്ന് പറഞ്ഞിരിക്കുന്ന ഒറു കാര്യം ഖുര്‍ആന്‍ തിരിച്ചുകൊടുക്കാമെന്നാണ്. അപ്പോള്‍ സ്വര്‍ണം തിരിച്ചുകൊടുക്കില്ല എന്നാണോ എന്നും കെ.എം ഷാജി ചോദിച്ചു.

അഴിമതി മറയ്ക്കാന്‍ മന്ത്രിമാര്‍ സിദ്ധാന്തങ്ങള്‍ ചമയ്ക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മര്യാദ പഠിപ്പിച്ചുകൊടുക്കണം. സൈബര്‍ ഗുണ്ടകള്‍ക്ക് മര്യാദ പഠിപ്പിക്കാന്‍ പാര്‍ട്ടി ക്ലാസില്‍ ശ്രമിക്കണം.

കൊവിഡിന് മുമ്പേ ക്വാറന്റൈന്‍ കണ്ടുപിടിച്ചയാളാണ് മുഖ്യമന്ത്രി. ആദ്യം ക്വാറന്റൈനില്‍ ആക്കിയത് വി.എസ് അച്യുതാനന്ദനെയാണ്. രണ്ടാമത് പാര്‍ട്ടി സെക്രട്ടറിയേയും പിന്നീട് ഓരോ മന്ത്രിമാരെയായി ക്വാറന്റൈനിലാക്കി. ഇവിടെ വേറെ രണ്ടു മന്ത്രിമാരുണ്ട്, ശൈലജ ടീച്ചറും ചന്ദ്രശേഖരനും. എല്ലാ ദിവസവും വൈകുന്നേരം വരും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും, എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ശ്വാസമുട്ടാണത്രേ കൊവിഡിന്റെ ഒരു പ്രശ്‌നമെന്ന് പറയുന്നത്, അതുകൊണ്ട് ശ്വാസം വിട്ട് പരിശീലിക്കുകയാണ്. മന്ത്രി സുധാകരന്‍ പറയുന്നത് ഇപ്പോള്‍ ദുര്‍ഗന്ധമെല്ലാം പോയി, സുഗന്ധമാണ് ഉള്ളതെന്നാണ്. നാലു കൊല്ലം ഈ അഴിമതിയുടെ നാറ്റം സഹിച്ചിട്ട് ഇപ്പോള്‍ നിങ്ങള്‍ക്കിത് സുഗന്ധമായി അനുഭവപ്പെടുകയാണെന്നും കെ.എം ഷാജി പറഞ്ഞു.

ഇതുപോലെ ഒരു ഗവണ്‍മെന്റ് ഉണ്ടായിട്ടുണ്ടോ. കുടുംബം അടക്കം കക്കാനിറങ്ങുക. പണ്ട് പാര്‍ട്ടി ക്ലാസുകളില്‍ ക്യാപിറ്റലിസവും കമ്മ്യൂണിസവും പഠിപ്പിച്ചുവെങ്കില്‍ ഇപ്പോള്‍ പഠിപ്പിക്കുന്നത് ചോര പുരാണം ആണ്. നാട്ടിന്‍ പുറങ്ങളില്‍ പറയാറുണ്ട് ശര്‍ക്കര കുടത്തില്‍ കയ്യിട്ടുവാരുക എന്ന്. അതും വാരിയില്ലേ? റേഷന്‍ ചാക്കിലെ ശര്‍ക്കര വാങ്ങിയതില്‍ അഴിമതി നടത്തിയ ആളുകളാണ് നിങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് എന്ന ദുരന്തത്തിന്റെ മറവില്‍ ആഘോഷിക്കുകയാണ് കേന്ദ്രസര്‍ക്കാരും കേരളവും. വിമാനത്താവളം വിറ്റത് സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്. നിങ്ങള്‍ അറിഞ്ഞില്ലായിരിക്കാം, പക്ഷേ കുടുംബക്കാര്‍ പൈസയൊക്കെ അടിച്ചുമാറ്റി പോയിട്ടുണ്ടെന്നും കെ.എം ഷാജി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  44 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago