മുത്ത്വലാഖ്: മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വീണ്ടും മുത്ത്വലാഖ് വിഷയം എടുത്തിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്ത്വലാഖ് ബില്‍ വഴി മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മോദി പറഞ്ഞു. 'മന് കി ബാത്ത്' റേഡിയോ പരിപാടിയുടെ 47-ാം എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മുത്ത്വലാഖ് ബില്‍ ലോക്സഭയില്‍ പാസാക്കി. പക്ഷെ, രാജ്യസഭയില്‍ പാസാക്കാനായില്ല. എന്നാല്‍ രാജ്യത്തെ മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു''- മോദി പറഞ്ഞു.
2017 ഡിസംബര്‍ 19ന് ലോക്സഭയില്‍ പാസായ ബില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് രാജ്യസഭയില്‍ പാസാവാത്തത്. ബില്ലിന്റെ സൂക്ഷ്മപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
മുത്ത്വലാഖിലൂടെ മൊഴി ചൊല്ലിയാല്‍ മൂന്നുവര്‍ഷം വരെ ഭര്‍ത്താവിന് ജയില്‍ശിക്ഷ നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്ത്വലാഖ് ബില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."