HOME
DETAILS
MAL
അനധികൃത ഹാജിമാരുടെ എണ്ണത്തിൽ 90% കുറവ്; ഹജ്ജിനു ശേഷവും കനത്ത പരിശോധന
backup
August 26 2018 | 09:08 AM
മക്ക: അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവരുടെ എണ്ണത്തിൽ വൻകുറവ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 90 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. ആറു വർഷങ്ങൾ മുൻപ് അനധികൃത ഹാജിമാരുടെ എന്നാണ് പതിനാലു ലക്ഷമായിരുന്നു. എന്നാൽ, ഈ വർഷം ഒരു ലക്ഷം ഹാജിമാരാണ് അനധികൃതമായി ഹജ്ജിനെത്തിയതെന്നു അധികൃതർ അറിയിച്ചു. അനധികൃതർ ഹാജിമാരുടെ എണ്ണത്തിൽ കുറവായതു കൊണ്ട് തന്നെ ഹാജിമാരെ നിയന്ത്രിക്കുന്നതിലും അതിനായി ഏർപ്പെടുത്തിയ സംവിധാനം വേണ്ട രീതിയിൽ വിജയിക്കുന്നതിനും കാരണമായതായി വിലയിരുത്തപ്പെടുന്നു.
അതേസമയം, അനധികൃത ഹാജിമാരെ കണ്ടെത്തുന്നതിന് ഹജ്ജിനു ശേഷവും മിനായിലെ അനുബന്ധ സ്ഥലങ്ങളിലും പരിശോധനയുമായി അധികൃതർ സജീവമായിരുന്നു. ജംറ കോംപ്ലക്‌സിന്റെ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലുമാണ് സുരക്ഷാ വകുപ്പുകൾ വിരലടയാള പരിശോധന നടത്തിയത്. സംശയിക്കുന്ന തീർഥാടകരുടെ വിരലടയാളം പരിശോധിക്കുകയാണ് ചെയ്യുന്നത്. പുണ്യസ്ഥലങ്ങളിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള മൊബൈൽ വിരലടയാള പരിശോധനാ ഉപകരണങ്ങൾ സുരക്ഷാ ഭടന്മാർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."