HOME
DETAILS
MAL
ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഇനിയും എന്തൊക്കെ സഹിക്കണം: എച്ച്.ഡി കുമാരസ്വാമി
backup
August 25 2020 | 02:08 AM
ബംഗളൂരു: തമിഴ്നാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരോട് ഹിന്ദി അറിയില്ലെങ്കില്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ട ആയുഷ് സെക്രട്ടറിയുടെ നടപടിയെ വിമര്‍ശിച്ചു കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാര സ്വാമി. ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഇനിയും ഈ രാജ്യത്ത് എന്തൊക്കെ സഹിക്കണമെന്ന് അദ്ദേഹം ചോദിച്ചു.
ഓരോ ഭാഷയും ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായിക്കാണുന്ന ഒരു രാജ്യത്ത് ഹിന്ദി സംസാരിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പരിശീലന പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ പറയുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ ലംഘനവും ഭരണഘടനാ വിരുദ്ധവും അല്ലേയെന്നും അദ്ദേഹം ചോദിച്ചു.
'ഹിന്ദി രാഷ്ട്രീയ'ത്തിന്റെ പേരില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച കുമാരസ്വാമി ഇക്കാരണത്താല്‍ നിരവധി ദക്ഷിണേന്ത്യക്കാരെ പ്രധാനമന്ത്രിയാകുന്നതില്‍ മാറ്റിനിര്‍ത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ആയുഷ് മന്ത്രാലയത്തിന്റെ വെര്‍ച്വല്‍ ട്രെയിനിങിനിടെ ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെട്ട സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ നടപടി വിവാദമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."