ഇവരെ നിങ്ങള്‍ക്കും കൈപിടിച്ചുയര്‍ത്താം
കോഴിക്കോട്: ഒരായുസു കൊണ്ട് സ്വരുക്കൂട്ടിയതെല്ലാം മണിക്കൂറുകള്‍ കൊണ്ട് നഷ്ടപ്പെട്ടവര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ 'സ്‌നേഹപൂര്‍വം കോഴിക്കോട് ' പദ്ധതി. പ്രളയകാലത്തെ ഒത്തൊരുമയോടെ നേരിട്ടതിന്റെ ആത്മബലവുമായാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍, കരള്‍ പിളരുന്ന കാഴ്ചകളാല്‍ തളര്‍ന്നുപോകാതിരിക്കാന്‍ അവരുടെ കരങ്ങള്‍ക്കു ശക്തി പകരുകയാണ് പദ്ധതി.
എല്ലാം ഇനി ഒന്നില്‍നിന്ന് തുടങ്ങണമെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനാവാതെ പകച്ചുനില്‍ക്കുന്നവരോട് 'നമ്മളുണ്ട് കൂടെ' എന്ന് ഹൃദയപൂര്‍വം പറയുകയാണീ പദ്ധതി.
നമുക്കും ചേരാം ഈ പദ്ധതിയില്‍
പാത്രങ്ങള്‍, ധാന്യങ്ങളും മറ്റും സൂക്ഷിക്കാനുള്ള ചെറിയ കണ്ടെയ്‌നറുകള്‍, പ്ലേറ്റ്, ഗ്ലാസ്, കത്തി, സ്പൂണ്‍, ഗ്യാസ് ട്യൂബ്, കിടക്ക, കിടക്കവിരി, തലയണ, പുതപ്പ്, കസേര, മേശ (ടീപോയ്), കാര്‍പെറ്റ്, ക്ലോക്ക്, എല്‍.ഇ.ഡി ബള്‍ബുകള്‍ (2), എമര്‍ജന്‍സി വിളക്ക്, ബക്കറ്റ്, മഗ്ഗ് തുടങ്ങിയ സാധനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
ഇവ നല്‍കാന്‍ താല്‍പര്യമുള്ളവരും സംഘടനകളും ഭരണകൂടം ഒരുക്കിയ കോള്‍ സെന്ററില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന തുകയ്ക്കനുസരിച്ച്, സഹായം ആവശ്യമുള്ള കുടുംബങ്ങളുടെ വിവരങ്ങള്‍ പങ്കുവയ്ക്കും. 10,000 രൂപയോളം വിലമതിപ്പുള്ള സാധനങ്ങള്‍ നേരിട്ട് കുടുംബങ്ങളെ ഏല്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."