HOME
DETAILS
MAL
പൂച്ചയെ പുറത്തെടുക്കാന്‍ കിണറ്റിലിറങ്ങി; ഒടുവില്‍ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു
backup
August 27 2018 | 02:08 AM
കോഴിക്കോട്: പൂച്ചയെ പുറത്തെടുക്കാന്‍ കിണറ്റിലിറങ്ങി കുടുങ്ങിയയാളെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. എരഞ്ഞിപ്പാലം പാലാട്ട്താഴം കോവില്‍ വീട്ടില്‍ സുരേഷ് (55) ആണ് കിണറ്റില്‍ കുടുങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. കിണറ്റില്‍ വീണ പൂച്ചയെ പുറത്തെടുക്കാന്‍ നിറയെ വെള്ളമുള്ള കിണറ്റില്‍ ഇറങ്ങുകയായിരുന്നു. കിണറ്റിന് പടവില്‍ പറ്റിപ്പിടിച്ച് നിന്നിരുന്ന പൂച്ച സുരേഷിനെ കണ്ടതോടെ അക്രമം തുടങ്ങി. തുടര്‍ന്ന് അവശനായി കിണറ്റില്‍ കുടുങ്ങുകയായിരുന്നു. വെള്ളിമാട്കുന്ന് ഫയര്‍സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ലീഡിങ് ഫയര്മാന് സജി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് സുരേഷിനെ രക്ഷപ്പെടുത്തിയത്. പൂച്ചയുടെ ആക്രമണത്തില്‍ പരുക്കേറ്റ സുരേഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."