തമിഴ്നാട് സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി; പ്രതി ഒളിവില്‍
മുക്കം: കൊടിയത്തൂര്‍ തോട്ടുമുക്കത്ത് കോഴിഫാമില്‍ തമിഴ്നാട് സ്വദേശിനിയെ ബലാത്സംഗം ചെയ്തതതായി പരാതി. സ്വകാര്യവ്യക്തിയുടെ കോഴിഫാമില്‍ ജോലിചെയ്യുന്ന 36കാരിയെയാണ് ഓമശ്ശേരി പൂളപ്പൊയില്‍ സ്വദേശിയായ യുവാവ് ബലാത്സംഗം ചെയ്തത്. തമിഴ്നാട് സ്വദേശികളായ യുവതിയും ഭര്‍ത്താവും ഫാമിനടത്തുള്ള ഷെഡിലാണു താമസിക്കുന്നത്.
കഴിഞ്ഞദിവസം ഫാമിനടുത്ത് താമസിക്കുന്ന യുവാവ് മദ്യവുമായി എത്തി ഭര്‍ത്താവിനെ കുടിപ്പിച്ചു കിടത്തുകയും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പരാതി.
യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഉണരുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫാമിന്റെ ഉടമസ്ഥനോട് കാര്യങ്ങള്‍ പറയുകയും ഫാമുടമ അവരെ ആശുപത്രിയില്‍ കൊണ്ടുപോവുകയും പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
തോട്ടുമുക്കത്തെ ഭാര്യാവീട്ടില്‍ ഇടയ്ക്കിടെ വരാറുള്ള യുവാവ് മുന്‍പും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി യുവതി പറഞ്ഞു. അരീക്കോട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."