HOME
DETAILS
MAL
സെക്രട്ടറിയേറ്റില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു
backup
August 25 2020 | 11:08 AM
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. അഗ്നിശമന സേന എത്തി തീയണച്ചു. തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രോട്ടോകോൾ ഓഫീസിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. എ.സിയുടെ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."