HOME
DETAILS
MAL
പനി: ഇന്നലെ ചികിത്സ തേടിയത് 1125 പേര്
backup
July 20 2016 | 22:07 PM
കൊച്ചി: ജില്ലയില്‍ പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ഇന്നലെ ചികിത്സ തേടിയവരുടെ എണ്ണം 1125. ഇതില്‍ 76 പേര് കിടത്തിചികിത്സ വിഭാഗത്തിലാണ്. വയറിളക്കരോഗങ്ങളുമായെത്തിയ 171 പേരില്‍ അഞ്ചുപേര്‍ ഐ.പി.യിലാണ്. ജില്ലയില്‍ രണ്ടുപേര്‍ക്ക് ഡങ്കുപ്പനി സ്ഥിരീകരിച്ചു. 16 പേരെ ഡങ്കുപ്പനി സംശയത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി നഗരസഭയില്‍ ഒരാള്‍ക്ക് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഇത് സ്ഥിരീകരിച്ചിട്ടില്ല. ആറുപേര്‍ക്ക് ചിക്കന്‍പോക്സ് പിടിപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."