ആര്‍.എം.പി.ഐയുടെ വോട്ടും തനിക്ക് ലഭിച്ചു: പി. ജയരാജന്‍
വടകര: ആര്‍.എം.പി.ഐയുടെ വലിയൊരു ശതമാനം വോട്ട് തനിക്ക് ലഭിച്ചുവെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍. ഫലം വരുന്നതോടെ ആര്‍.എം.പി.ഐ എന്ന പാര്‍ട്ടി ഇല്ലാതാകും.
അവരുടെ സ്ഥാപക നേതാവ് യു.ഡി.എഫ് ബന്ധത്തെ എതിര്‍ത്തയാളാണ്. അടിസ്ഥാന തത്വങ്ങളില്‍നിന്നുള്ള വ്യതിചലനമാണ് ആര്‍.എം.പി.ഐ കൈക്കൊണ്ടത്. തന്നെ കൊലയാളിയെന്ന് വിളിച്ചതിനെതിരേയുള്ള കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജയരാജന്റേത് ദിവാസ്വപ്നം: കെ.കെ രമ
വടകര: ടി.പി ചന്ദ്രശേഖരന്റേതടക്കം നിരവധിപേരുടെ ചോരക്കറപുരണ്ട കൈകള്‍ക്ക് ഒഞ്ചിയത്തെ ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുമെന്നത് ജയരാജന്റെ ദിവാസ്വപ്നം മാത്രമെന്ന് കെ.കെ രമ.
ഇത്തരം ജല്‍പനങ്ങള്‍ തലക്കുവെളിവില്ലാത്തവരില്‍ നിന്ന് മാത്രമേ ഉണ്ടാകൂ. ആര്‍.എം.പി.ഐയുടേത് മാത്രമല്ല, സി.പി.എമ്മിലെ കൊലപാതകരാഷ്ട്രീയത്തെ തള്ളിപ്പറയുന്നവരുടെ വോട്ടുകള്‍പോലും മുരളീധരന് ലഭിച്ചിട്ടുണ്ട്. അത് മേയ് 23ന് ജയരാജന് മനസിലാകും. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ജയരാജന് രാഷ്ട്രീയവനവാസമായിരിക്കും. കൊലയാളിയെന്ന വിളിക്കെതിരേയുള്ള കേസുമായി മുന്നോട്ടുപോകുമെന്ന ജയരാജന്റെ പ്രസ്താവന കാര്യമാക്കുന്നില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."