ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രി രാജിവച്ചു
മെല്‍ബണ്‍: ആസ്ത്രേലിയന്‍ വിദേശകാര്യ മന്ത്രി രാജിവച്ചു. ജൂലി ബിഷപ് ആണു രാജിതീരുമാനം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നടന്ന ശക്തമായ പോരാട്ടത്തിനൊടുവില്‍ സ്കോട്ട് മോറിസണ്‍ ആസ്ത്രേലിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിറകെയാണു രാജി.
മാല്‍ക്കം ടേണ്‍ബുള്‍ രാജിവച്ച ശേഷം ബിഷപ്പ് പ്രധാനമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആദ്യ റൗണ്ടില്‍ തന്നെ അവര്‍ പുറത്തായി. ബിഷപ്പിന്റെ പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ അവര്‍ക്കെതിരേ വോട്ട് ചെയ്തതായി ഒരു വാട്സ് ആപ്പ്ഗ്രൂപ്പിലെ സംഭാഷണ ഭാഗം എ.ബി.സി ചാനല്‍ പുറത്തുവിട്ടിരുന്നു. രണ്ടു ദശകത്തോളമായി പടിഞ്ഞാറന്‍ ആസ്ത്രേലിയയില്‍നിന്നുള്ള ജനപ്രതിനിധിയാണ് 62കാരിയായ ജൂലി ബിഷപ്പ്.
2019ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."