സമ്മാനമായി ലഭിച്ചത് ലക്ഷങ്ങള്‍.. എല്ലാം തന്‍റെ ജീവനക്കാര്‍ക്ക് വീതിച്ചു നല്‍കി ബഹ്റൈൻ പ്രവാസി മുജീബ് കോട്ടക്കൽ
മനാമ: സമ്മാനമായി ലഭിച്ച വന്‍ തുക സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്ക് വീതിച്ചുനൽകി മാതൃക യായിരിക്കുകയാണ് ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് ഉടമയും മലപ്പുറം കോട്ടക്കൽ സ്വദേശിയുമായ മുജീബ് അടാട്ടിൽ.
ബഹ്റൈനിലെ ബി.ബി.കെ ബാങ്കിൽ അൽ ഹയറാത്ത് എന്ന നിക്ഷേപ അക്കൗണ്ട് തുടങ്ങുന്നവരിൽനിന്ന് പ്രതിമാസ നറുക്കെടുപ്പിലൂടെ അഞ്ച് പേർക്ക് 10000 ദിനാർ (ഏകദേശം 19.74 ലക്ഷം രൂപ) സമ്മാനമായി നൽകുന്ന പദ്ധതിയിലാണ് മുജീബിനെ തേടി ഭാഗ്യം എത്തിയത്. ആഗസ്റ്റിലെ നറുക്കെുപ്പിൽ സമ്മാനാഹർരായ അഞ്ചുപേരിൽ ഒരാൾ മുജീബാണ്. മറ്റ് നാല് പേർ ബഹ്റൈനികളും. സമ്മാനം ലഭിച്ചപ്പോൾ എന്ത് ചെയ്യണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് ആശയക്കുഴപ്പമുണ്ടായിരുന്നില്ല. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും വീതിച്ചുനൽകാനായിരുന്നു തീരുമാനം. ഭാര്യയും അഞ്ച് മക്കളും ഇൗ തീരുമാനത്തിന് കട്ട സപ്പോർട്ടുമായി ഒപ്പം നിന്നു. അങ്ങനെ മുജീബിെൻറ സ്ഥാപനത്തിലെ 137 ജീവനക്കാരും ഭാഗ്യശാലികളായി. ജീവനക്കാരുടെ അധ്വാനമാണ് തെൻറ സ്ഥാപനത്തിെൻറ വളർച്ചക്ക് പിന്നിലെന്നാണ് മുജീബിന്‍റെ പ്രതികരണം. അതു കൊണ്ടു തന്നെ തനിക്ക് ലഭിച്ച സമ്മാനതുക അവര്‍ക്കായി വീതിക്കാനും മുജീബിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."