കത്തിപ്പോയതില്‍ നയതന്ത്ര ബാഗേജുകള്‍ സംബന്ധിച്ച ഫയലുകളും?; യു.എ.ഇ കോണ്‍സുലേറ്റ് കത്തിടപാടുകള്‍ സൂക്ഷിച്ചതും ഇവിടെ
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഇന്നലെയുണ്ടായ തീ പിടിത്തത്തില്‍ കത്തിപ്പോയതില്‍ നയതന്ത്ര ബാഗേജുകള്‍ സംബന്ധിച്ച ഫയലുകളുണ്ടോ എന്ന് സംശയം. നയതന്ത്ര ബാഗേജുകള്‍ സംബന്ധിച്ച ഫയലുകള്‍ ഇ.ഫയലുകളല്ല. യു.എ.ഇ കോണ്‍സുലേറ്റുമായുളള കത്തിടപാടുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലിസ് എ.ഡി.ജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൗസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫിസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."