മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുള്ള അപകടം: മരണം 16 ആയി
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. പത്തു വര്‍ഷം മുന്‍പ് നിര്‍മിച്ച അഞ്ചുനില കെട്ടിടമാണ് തകര്‍ന്നുവീണത്.
അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നാലു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒന്നരലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. കെട്ടിടത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി വിജയ് വടേട്ടിവാര് പറഞ്ഞു.
മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ കാജര്പുരയില് തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം. പത്തുവര്‍ഷം മുന്‍പ് നിര്‍മിച്ച അഞ്ച് നില കെട്ടിടമാണ് തകര്‍ന്നുവീണത്. തരീക്ക് ഗാര്ഡന് എന്ന കെട്ടിടത്തില്‍ നാല്‍പ്പതിലധികം ഫ്ലാറ്റിലായി 97 പേരാണ് താമസിച്ചിരുന്നത്.
റായ്ഗഡ് കലക്ടര്‍ നിധി ചൗധരിയുടെ ഉത്തരവിനെത്തുടര്‍ന്ന് കെട്ടിട ഉടമയും എന്ജിനിയറുമടക്കം അഞ്ചു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കെട്ടിടനിര്‍മാണത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."