പമ്പ മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്
തിരുവനന്തപുരം: പമ്പാ നദിയില്‍ നിന്നുള്ള മണലെടുപ്പില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.പമ്പ മണലെടുപ്പില്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു.
എന്നാല്‍ അന്വേഷണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ രണ്ട് ദിവസത്തെ വാദം കേട്ടശേഷമാണ് ബുധനാഴ്ച അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.പ്രളയത്തെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ പമ്പയിലെ മണ്ണ് ക്ലേയ്സ് ആന്‍ഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍തുകയ്ക്ക് മറച്ചുവില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."