സമസ്ത പൊതുപരീക്ഷ: കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് ഇന്നാരംഭിക്കും
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏപ്രില്‍ 12, 13 തിയതികളില്‍ വിദേശത്തും 14, 15 തിയതികളില്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപ് ഇന്ന് മുതല്‍ നാല് ദിവസങ്ങളിലായി നടക്കും.
ഈ വര്‍ഷം ഒന്‍പത്് കേന്ദ്രങ്ങളില്‍ വച്ചാണ് മൂല്യനിര്‍ണയം നടക്കുക. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് ഓര്‍ഫനേജ്, ദാറുന്നജാത്ത് കരുവാരക്കുണ്ട്, ജാമിഅ നൂരിയ്യ പട്ടിക്കാട്, അന്‍വാറുല്‍ ഇസ്ലാം തിരൂര്‍ക്കാട്, കുണ്ടൂര്‍ മര്‍ക്കസ്, ജാമിഅ ദാറുസ്സലാം നന്തി, ജാമിഅ യമാനിയ്യ കുറ്റിക്കാട്ടൂര്‍, മടവൂര്‍ സി.എം. മഖാം ഓര്‍ഫനേജ്, ചേളാരി സമസ്താലയം എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയ ക്യാംപുകള്‍ പ്രവര്‍ത്തിക്കുക.
1,600 പരിശോധകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലായി പത്ത് ലക്ഷം പേപ്പറുകളാണ് നാല് ദിവസങ്ങളിലായി പരിശോധിക്കേണ്ടത്. രാവിലെ 7 മണി മുതല്‍ രാത്രി 9 മണിവരെ മൂല്യനിര്‍ണയ ക്യാംപുകള്‍ പ്രവര്‍ത്തിക്കും. പരിശോധകര്‍ക്ക് ഭക്ഷണം, താമസം, ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.പരിശോധനക്ക് വേണ്ടി നിയോഗിക്കപ്പെട്ടവര്‍ രാവിലെ 9 മണിക്ക് മുന്‍പായി അതാത് കേന്ദ്രങ്ങളില്‍ എത്തണമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്മാന് എം.ടി അബ്ദുല്ല മുസ്ലിയാര് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."