HOME
DETAILS

വ്യോമസേനാ രക്ഷാപ്രവര്‍ത്തനത്തിന് മലയാളിക്കരുത്തിന്റെ തിളക്കം

  
backup
August 27 2018 | 04:08 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%ae%e0%b4%b8%e0%b5%87%e0%b4%a8%e0%b4%be-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d-2

തിരുവനന്തപുരം: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വ്യോമസേനയുടെ സേവനങ്ങള്‍ക്ക് ഊര്‍ജംകൂട്ടിയത് മലയാളിക്കരുത്ത്. ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കി ആവശ്യമറിഞ്ഞുള്ള രക്ഷാപ്രവര്‍ത്തനമാണ്് വ്യോമസേന നടത്തിയത്. കേരളത്തില്‍ പൊതുവേ ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ മുമ്പ് അധികം വേണ്ടിവന്നിട്ടില്ലാത്തതിനാല്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും പൈലറ്റുമാര്‍ക്കും പ്രാദേശികമായി മുന്നേറാനും രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനും ഏറെ സഹായമായത് മലയാളി ഉദ്യോഗസ്ഥരുടെ വിന്യാസമാണ്. ഇതിനൊപ്പം സംസ്ഥാന സര്‍ക്കാര്‍, ജില്ലാ ഭരണകൂടം എന്നിവരുടെ നിര്‍ദേശങ്ങളും പിന്തുണയും രക്ഷാപ്രവര്‍ത്തനത്തിന് കരുത്തായി.
രക്ഷാപ്രവര്‍ത്തനത്തിനിടെ മലയാളികളുടെ സമചിത്തതയും പരസ്പരസ്‌നേഹവും വ്യക്തമാക്കുന്ന അനുഭവങ്ങളാണ് തങ്ങള്‍ക്കുണ്ടായതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.ഗ്രൂപ്പ് ക്യാപ്റ്റന്‍ ജീന്‍ ജോസഫ്, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ജോസഫ് കോശി, സ്‌ക്വാഡ്രന്‍ ലീഡര്‍ അന്‍ഷാ വി. തോമസ് എന്നിവരും കൊച്ചിയില്‍ സ്‌ക്വാഡ്രന്‍ ലീഡര്‍ വിനോദ്, മലപ്പുറത്ത് സക്കറിയ, തൃശൂരില്‍ റോസ് ചന്ദ്രന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിനും ഏകോപനത്തിനുമായി രംഗത്തുണ്ടായിരുന്നു. ഇതിനൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ സ്്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററില്‍ വ്യോമസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിംഗ് കമാന്റര്‍ എം.എസ്. മാത്യുവുമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ടാസ്‌ക് ഫോഴ്‌സ് കമാന്‍ഡറായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ ജീന്‍ ജോസഫ്. തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ 40 വര്‍ഷത്തോളമുള്ള സേവനത്തിനിടയിലെ അഞ്ചാമത്തെ എച്ച്.എ.ഡി.ആര്‍ (ഹ്യുമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് ആന്റ് ഡിസാസ്റ്റര്‍ റിലീഫ്) ദൗത്യമാണിത്. കൊച്ചി നേവല്‍ ബേസില്‍ കണ്‍ട്രോള്‍ റൂമിലിരുന്നുകൊണ്ട് ആവശ്യങ്ങള്‍ ലഭിക്കുന്നതിനുസരിച്ച് ഹെലികോപ്്റ്ററുകളെയും രക്ഷാസംഘത്തെയും ടെക്‌നീഷ്യന്‍മാരെയും വിന്യസിക്കുകയായിരുന്നു ജീനിന്റെ ചുമതല.
വ്യോമസേനയുടെ വലിയ ഹെലികോപ്റ്ററുകള്‍ക്ക് പുറമേ, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഉപയോഗിച്ചിട്ടുണ്ട്. കാലാവസ്ഥയുടേയും ഭൂപ്രകൃതിയുടേയും പരിമിതികള്‍ മറികടക്കുന്ന രീതിയില്‍ പരമാവധിപേര്‍ക്ക് രക്ഷയെത്തിക്കാനായി. പാലക്കാട് നെല്ലിയാമ്പതി മേഖലയിലുള്ള രക്ഷാപ്രവര്‍ത്തനം നെന്‍മാറ എന്‍.എസ്.എസ് കോളജ് ഗ്രൗണ്ട് ക്യാംപാക്കി നടത്തുകയായിരുന്നു.
ചെങ്ങന്നൂരില്‍ നിന്നുകൊണ്ടു ആലപ്പുഴ മേഖലയിലെ ദൗത്യങ്ങള്‍ക്ക് ഏകോപനം നല്‍കിയത് ഇടുക്കി പഴയരിക്കണ്ടം സ്വദേശിനി സ്‌ക്വാഡ്രന്‍ ലീഡര്‍ അന്‍ഷാ വി. തോമസാണ്. കൂടുതല്‍ കെടുതികളുള്ള മേഖലയില്‍ രക്ഷാപ്രവര്‍ത്തനം മാത്രമല്ല, ഭക്ഷണവിതരണം, മറ്റ് സാമഗ്രികള്‍ എത്തിക്കല്‍ തുടങ്ങിയ വായുസേനയുടെ സഹായങ്ങളും ജില്ലാ ഭരണകൂടത്തിനും പൊലിസിനുമൊപ്പം ഏകോപനത്തോടെ വേഗത്തില്‍ നിര്‍വഹിക്കാന്‍ ഈ യുവ ഓഫിസര്‍ക്കായി.
പത്തനംതിട്ട ജില്ലയിലെ ചുമതലയില്‍ ഉണ്ടായിരുന്ന ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ജോസഫ് കോശി പത്തനംതിട്ട കൈപ്പട്ടൂര്‍കാരനാണ്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അത്യാഹിത വിഭാഗത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുമായുണ്ടായിരുന്ന ഏഴു രോഗികളെ സാഹസികമായി രക്ഷിച്ചത് ജോസഫിന്റെ നേതൃത്വത്തിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ഇവരെയും നഴ്‌സിങ് വിദ്യാര്‍ഥികളെയും രക്ഷിക്കാനായി.
99 വയസുള്ള മുത്തശ്ശിയെ എയര്‍ലിഫ്റ്റ് ചെയ്തു രക്ഷിച്ച അനുഭവവും മറക്കാനാകാത്തതാണ്. ഭക്ഷണം കുറവായിരുന്ന സമയത്ത്, നിങ്ങള്‍ ഭക്ഷണം കഴിച്ചോ, നിങ്ങളേപ്പോലുള്ളവരാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് സ്‌നേഹത്തോടെ മുത്തശ്ശി പറഞ്ഞതെന്ന് ജോസഫ് ഓര്‍ക്കുന്നു.തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്താണ് ജീന്‍ ജോസഫിന്റെ പ്രവര്‍ത്തനമേഖല. കോയമ്പത്തൂര്‍ സൂളൂര്‍ ബേസില്‍നിന്നാണ് ജോസഫ് കോശിയും അന്‍ഷ വി. തോമസും രക്ഷാദൗത്യത്തിന് നിയോഗിക്കപ്പെട്ടത്.
സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും കാര്യക്ഷമമായ ഇടപെടലുകളും നിര്‍ദേശങ്ങളും അനുസരിച്ച് വിവിധ സേനകള്‍ക്കൊപ്പം വ്യോമസേന മികച്ച പ്രവര്‍ത്തനം നടത്തിയതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഈ മലയാളിസംഘം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  16 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago