HOME
DETAILS
MAL
ഞാലകം മുസ്ലിം ജമാഅത്ത് പത്ത് ലക്ഷം രൂപയുടെ സഹായം നല്കി
backup
August 27 2018 | 04:08 AM
കളമശേരി: ഞാലകം മുസ്ലിം ജമാഅത്ത് ദുരിതബാധിതര്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. ഖത്തീബ് പി.കെ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പരിധിയിലെ പ്രളയക്കെടുതി നേരിട്ട കുടുംബങ്ങളുടെ വീടും കിണറും പരിസരവും വൃത്തിയാക്കുന്നതിനായിട്ടാണ് ഒരു കുടുംബത്തിന് അയ്യായിരം രൂപ വീതം അടിയന്തിര ധനസഹായം നല്‍കിയത്. ജാതി മത ഭേദമെന്യേ ദുരിതമനുഭവിക്കുന്ന ഇരുനൂറോളം പേരുടെ അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തോളം രൂപയാണ് വിതരണം ചെയ്തത്. പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ നഷ്ടമായവര്‍ക്ക് അവ ലഭിക്കാന്‍ ആവശ്യമായ സാമ്പത്തിക സഹായം, കുടിവൈള്ളം, മരുന്ന് തുടങ്ങിയവക്കുള്ള സഹായം അപേക്ഷ വരുന്ന മുറക്ക് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."