സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശമ്പളവര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കല്‍, ദന്തല്‍, നഴ്‌സിങ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പളമാണ് വര്‍ധിപ്പിച്ചത്.
2016 ജനുവരി ഒന്നു മുതലുള്ള കുടിശിക ഡോക്ടര്‍മാര്‍ക്ക് നല്‍കും. മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് ലഭിച്ചുവന്നിരുന്ന നോണ്‍ പ്രാക്ടീസിങ് അലവന്‍സ് (എന്‍.പി.എ), പേഷ്യന്റ് കെയര്‍ അലവന്‍സ്(പി.സി.എ) എന്നിവ തുടര്‍ന്നും നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
14 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുന്നത്.
ശമ്പളപരിഷ്‌ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപക സംഘടന കരിദിനാചരണം തുടരുകയായിരുന്നു. സെപ്റ്റംബര്‍ മൂന്നുമുതല്‍ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ശമ്പള പരിഷ്‌കരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."