HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസ്: നാലുപേര്‍ കൂടി അറസ്റ്റില്‍
backup
August 27 2020 | 02:08 AM
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ നാലുപേരെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി സി.വി ജിഫ്സല്, മലപ്പുറം സ്വദേശി പി. അബൂബക്കര്‍, കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശി പി.എം അബ്ദുല്‍ ഹമീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ തുടര്‍ന്ന് ഇന്നലെ ഇവരുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളിലും വീടുകളിലും അന്വേഷണസംഘം പരിശോധന നടത്തി. പരിശോധനയില്‍ നിരവധി രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തതായി എന്‍.ഐ.എ അറിയിച്ചു.
സ്വര്‍ണക്കടത്തിന് പണം സമാഹരിച്ച് നല്കി, നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വര്‍ണം കൈപ്പറ്റി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."