അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിന് മുന്നിലെ ഓട്ടോസ്റ്റാന്റ് നീക്കം ചെയ്യണം
അരൂര്‍: അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌ക്കൂളിന് മുന്നിലെ അനധികൃത ഓട്ടോസ്റ്റാന്റ് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി. അരൂര്‍ പള്ളി മേഖലയില്‍ തന്നെ നിലവില്‍ രണ്ട് ഓട്ടോ റിക്ഷ സ്റ്റാന്റുകള്‍ ഉണ്ട്. ഇതിനിടെയാണ് മൂന്നാമതൊരു സ്റ്റാന്റുകൂടി രൂപപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നില്‍ തന്നെയായതിനാല്‍ സ്‌ക്കൂളലേക്ക് എത്തുകയും തിരികെ പോവുകയും ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതായി ആരോപണം ഉയര്‍ന്നു. ഏറെ തിരക്കുള്ള മേഖലയാണിത് ആയിരക്കണക്കിന് യാത്രക്കാരും മറ്റ് കച്ചവട സ്ഥാപനങ്ങളും, പള്ളിയും, രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന അരൂര്‍ പള്ളി സ്റ്റോപ്പില്‍ അനുഭവപ്പെടുന്ന തിരക്കിനിടെയാണ് പുതിയ ഒരു ഓട്ടോ സ്റ്റാന്റുകൂടി എത്തിയിരിക്കുന്നത്. സ്‌ക്കൂളില്‍നിന്നും ഇറങ്ങുന്ന കുട്ടികള്‍ക്ക് ഇക്കാരണത്താല്‍ റോഡിലൂടെ മാത്രമേ സഞ്ചരിക്കുവാന്‍ കഴിയുകയുള്ളൂ. ഇത് അപകടത്തിന് കാരണമാകുമെന്നതിനാല്‍ അടിയന്തിരമായി ഈ ആട്ടോസ്റ്റാന്റ് നീക്കം ചെയ്യണമെന്ന് രക്ഷകര്‍ത്താക്കളും നാട്ടുകാരം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."