അരൂര്‍ പള്ളി ബസ്സ്റ്റോപ്പിലെ ബസ്ബേ ടാര്‍ ചെയ്യണമെന്ന്
അരൂര്‍: അരൂര്‍ പള്ളി ബസ്സ്റ്റോപ്പില്‍ പോലീസ് പുതിയതായി രൂപീകരിച്ച ബസ്ബേ ടാര്‍ ചെയ്യണമെന്ന ആവശ്യം ശക്തമായി. ഇത് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുകയാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. മഴക്കാലമായതോടെ റോഡില്‍നിന്നും ഒലിച്ചിറങ്ങുന്ന പൊടിയും ചെളിയും കെട്ടികിടക്കന്നത് ബസ് കാത്തു നില്‍ക്കുന്നവര്‍ക്കും സമീപത്തെ കച്ചവടസ്ഥാപനങ്ങള്‍ക്കും ദുരിതമാകുന്നു.
അരൂര്‍ മുതല്‍ തെക്കോട്ട് അരൂര്‍ ക്ഷേത്രത്തിന് തെക്കുഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ട്രോമകെയറിന് സമീപം ബസ്ബേ നിര്‍മ്മിച്ചിട്ടുണ്ട.് എന്നാല്‍ ഇവിടെ ബസ് നിര്‍ത്തുവാനുള്ള നടപടി സ്വീകരിക്കാത്തതിനാല്‍ മത്സ്യമാര്‍ക്കറ്റാക്കി മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അരൂര്‍ പള്ളി മേഖലയില്‍ പുതുതായി ബസ്ബേ രൂപീകരിച്ചത്. എന്നാല്‍ ഇതിന്റെ ഗുണം ലഭിക്കണമെങ്കില്‍ ഇവിടം ടാര്‍ ചെയ്യുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ വേണമെന്നാണ് പൊതുവേയുള്ള ആവശ്യം.
ദേശീയപാതയില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നതിനാല്‍ അപകടം പെരുകുന്നതിന്റെ അടിസ്ഥാനത്തില്‍ കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തില്‍ ബസ്ബേയുടെ സംവിധാനം ഒരുക്കിയത്. എന്നാല്‍ ഇത് പ്രയോജനപ്പെടാത്ത സാഹചര്യമാണുള്ളതെന്നും ദേശീയ പാത അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് ഇവിടം ടാര്‍ ചെയ്യണമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."