HOME
DETAILS

ഉറങ്ങാത്ത രാത്രി

  
backup
August 27 2020 | 03:08 AM

%e0%b4%89%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b0%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf

 


ബാഴ്‌സലോണ: രണ്ട് ദിവസം മുമ്പ് പുറത്ത് വന്ന മെസ്സിയുടെ ട്രാന്‍സ്ഫര്‍ വാര്‍ത്തക്ക് കാതോര്‍ക്ക് ഇന്നലെയും ഉറക്കമൊഴിച്ച് കായിക ലോകം. രണ്ട് ദിവസം മുമ്പായിരുന്നു ബാഴ്‌സലോണ വിടാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് ബാഴ്‌സലോണ അധികൃതര്‍ക്ക് മെസ്സി കത്ത് നല്‍കിയത്. താരം കത്ത് നല്‍കിയതിന് പിന്നാലെ ഓഫറുകളുമായി വിവിധ ക്ലബുകളും രംഗത്തെത്തി. ഇതോടെ കായിക ലോകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പായിരുന്നു. 13ാം വയസ്സില്‍ ബാഴ്‌സലോണയിലെത്തിയ മെസ്സി ബാഴ്‌സലോണക്കൊപ്പം കൂട്ടിവായിക്കപ്പെട്ട പേരായി മാറി. മെസ്സി കാലഘട്ടത്തില്‍ എത്ര അതികായന്‍മാരായ താരങ്ങള്‍ വന്നെങ്കിലും മെസ്സിയില്ലാതെ ബാഴ്‌സയുടെ പേര് അപൂര്‍ണമായിരുന്നു. ഒരുപക്ഷെ മെസ്സി ബാഴ്‌സലോണ വിടുകയാണെങ്കില്‍ അത് ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി ചരിത്രം രേഖപ്പെടുത്തും. മത്സരങ്ങളില്‍ മെസ്സി ഉള്‍പ്പെടുന്ന ടീം റിസല്‍ട്ടുണ്ടാക്കിയോ ഇല്ലയോ എന്നതിലപ്പുറം മെസ്സി എന്ന ബ്രാന്‍ഡ് ബാഴ്‌സലോണക്കൊപ്പം ചേര്‍ത്തുവായിക്കുന്നു എന്നത് തന്നെയാണ് ബാഴ്‌സലോണ ഏറ്റവും വലിയ വിജയമായി കാണേണ്ടത്. ഒരുപക്ഷെ ലോകത്ത് ഒരു കായിക താരത്തിന്റെ കൂടുമാറ്റവും ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടു@ാവില്ല. നേരത്തെ റയല്‍ മാഡ്രിഡില്‍ നിന്ന് ക്രിസറ്റിയാനോ റൊണാള്‍ഡോ യുവന്റസിലെത്തിയപ്പോഴും ഇത്രയും ശ്രദ്ധ ലഭിച്ചിരുന്നില്ല. ഏറെ കാലമായി ബാഴ്‌സലോണ ക്ലബില്‍ രാഷ്ട്രീയം പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ അത് പുകഞ്ഞ് നാട്ടുകാരറിഞ്ഞു എന്ന് മാത്രമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളത്.
ഏതൊരു നാട്ടിന്‍ പുറത്തെ ക്ലബിലും ഉ@ണ്ടാകുന്നത് പോലെ ഇഷ്ടവും ഇഷ്ടക്കേടുകളും ബാഴ്‌സലോണയെ എന്നും അലട്ടിയിരുന്നു. ഇക്കാലത്തെല്ലാം മെസ്സിയെന്ന മൗനി മൗനം പാലിച്ചിരുന്നു. ചാംപ്യന്‍സ് ലീഗിലെ തോല്‍വിക്ക് ശേഷമായിരുന്നു മെസ്സി ബാഴ്‌സലോണ വിടുന്നുവെന്ന വാര്‍ത്ത വീ@ണ്ടും ചൂടുപിടിക്കുന്നത്.

എവിടേക്കാകും
മെസ്സി പോവുക


മെസ്സി ക്ലബ് വിടുകയാണെന്ന് പറഞ്ഞതോടെ യൂറോപ്പിലെ എല്ലാ വമ്പന്‍ ടീമുകളും താരത്തെ സ്വന്താമക്കാന്‍ രംഗത്തെത്തിയിരിക്കുകാണ്. ഇനി ഒരു ട്രാന്‍സ്ഫറും വേണ്ടെ@ന്ന് വെച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പോലും മെസ്സിയെ സ്വന്തമാക്കാന്‍ കഴിയുമോ എന്ന ആലോചനയിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് താരം പോകുന്നതെന്നാണ് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍. കാരണം സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി മെസ്സിക്കുള്ള മാനസിക അടുപ്പം തന്നെയാണ് പ്രധാന കാരണം. ഫ്രഞ്ച് ചാംപ്യന്‍മാരായ പി.എസ്.ജിയും മെസ്സിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ വന്‍ തുക മുടക്കി പി.എസ്.ജി മെസ്സിയെ ടീമിലെത്തിക്കാന്‍ സാധ്യത വളരെ കുറവാണ്. കാരണം വന്‍തുക മുടക്കിയായിരുന്നു ബാഴ്‌സലോണയില്‍ നിന്ന് നെയമര്‍ ക്ലബ് വിട്ട് പി.എസ്.ജിയിലെത്തുന്നത്. ചെല്‍സിയും, യുവന്റസും താരത്തിന് വേണ്ടി രംഗത്തു@്. എന്നാല്‍ ഇത്രയും കഠിനമായ സാമ്പത്തിക ഞെരുക്കമുള്ള സമയത്ത് ക്ലബുകള്‍ എന്ത് ചെയ്താണ് മെസ്സിയെ സ്വന്തമാക്കുക എന്ന് കൂടി കാത്തിരുന്ന് കാണേണ്ടി വരും. അല്ലെങ്കില്‍ നിലവില്‍ ടീമിലുള്ള വമ്പന്‍മാരെ ക്ലബുകള്‍ക്ക് കൈമാറേ@ണ്ടി വരും.

പുറത്തേക്കുള്ള വഴി


2021 വരെ ബാഴ്‌സലോണയില്‍ കോണ്‍ട്രാക്ടുള്ള മെസ്സി എങ്ങനെയാണ് കരാര്‍ പൂര്‍ത്തിയാകാതെ ക്ലബ് വിടുക എന്നതാണ് പ്രധാന ചോദ്യം. 2021വരെയുള്ള കാരറില്‍ എല്ലാ സീസണിന്റയും അവസാനത്തില്‍ മെസ്സിക്ക് ആവശ്യമാണെങ്കില്‍ ക്ലബ് വിടാമെന്ന ക്ലോസ് മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള കരാറിലുണ്ട്. എന്നാല്‍ ഈ കാലാവധി ജൂണ്‍ 10 തീര്‍ന്നിരിക്കുകയാണ്. അതുകൊ@ണ്ട് കരാര്‍ തീരും വരെ ക്ലബില്‍ നില്‍ക്കണമെന്നാണ് ബാഴ്‌സലോണയുടെ നിലപാട്.
അല്ലാത്ത പക്ഷം നിയമപരമായി ക്ലബ് മെസ്സിയുടെ കൂടുമാറ്റത്തെ നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലെങ്കില്‍ താരത്തിന്റെ റിലീസ് ക്ലോസായ 700 മില്യന്‍ യൂറോ ലീഗ് അതോറിറ്റിയില്‍ അടച്ച് താരത്തിന് ക്ലബ് വിടാമെന്നാണ് ഇപ്പോള്‍ ബാഴ്‌സലോണ അറിയിച്ചിരിക്കുന്നത്. മെസ്സിയെ നിലനിര്‍ത്തുന്നതിന് വേണ്ടി ബാഴ്‌സലോണ നിയമപരമായും ഏതറ്റം വരേയും പോകുമെന്നാണ് വിവരം.


മെസ്സിയെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനാണ്
ശ്രമം; സ്‌പോടിങ് ഡയരക്ടര്‍


ബാഴ്‌സലോണ: മെസ്സി ക്ലബ് വിടുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ശ്രദ്ധേയമായ പ്രസ്താവനയുമായി ക്ലബിന്റെ സ്‌പോടര്‍ട്ടിങ് ഡയറക്ടര്‍ റാമോണ്‍ പ്ലയിന്‍സ്. മെസ്സിയെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനാണ് ശ്രമമെന്ന് പ്ലയിന്‍സ് പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മെസ്സിയെ ക്ലബില്‍ തന്നെ നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് വിവരം. സംഭവിക്കാനുള്ളത് സംഭവിച്ചു കഴിഞ്ഞു, ലോകത്തിലെ ഏറ്റവും സുപ്രധാനമായ താരത്തെ മുന്‍നിര്‍ത്തി ടീം കെട്ടിപ്പടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. മെസ്സിയും ബാഴ്‌സയും വിവാഹം പോലെയാണ്. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അത് ആരാധകര്‍ ആസ്വദിച്ചിട്ടുമുണ്ട്. ബാഴ്‌സയുടെ ഭാവി ശോഭനമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് പ്ലയിന്‍സ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago