പെരുമ്പാവൂര്‍ എം.സി റോഡ് നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചു
പെരുമ്പാവൂര്‍: മണ്ഡത്തിലെ പ്രധാന റോഡായ എം.സി റോഡ് നവീകരിക്കുവാന്‍ 15 കോടി രൂപ അനുവദിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പെരുമ്പാവൂര്‍ വല്ലം മുതല്‍ മൂവാറ്റുപുഴ വരെയാണ് റോഡ് നവീകരിക്കുന്നത്.
പെരുമ്പാവൂര്‍ മണ്ഡലത്തിന്റെ അതിര്‍ത്തി ആയ മണ്ണൂര്‍ മുതല്‍ പെരുമ്പാവൂര്‍ വല്ലം വരെ 14 കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം ആന്‍ഡ് ബി.സി ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്യും.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയിലും വെള്ളപൊക്കത്തിലും വല്ലം ഭാഗത്തെ റോഡ് തകര്‍ന്നിരുന്നു. ഈ ഭാഗവും ഉള്‍പ്പെടുത്തിയാണ് പദ്ധതി തയാറാക്കിയത്. വെള്ളക്കെട്ട് രൂക്ഷമായ 250 മീറ്റര്‍ ഭാഗത്ത് കാനകള്‍ നിര്‍മിക്കും.
കാല്‍നട യാത്രികര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സീബ്രാലൈനുകളും രാത്രി സമയങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് റിഫ്‌ലെക്ടറുകളും ദിശ സൂചിക ബോര്‍ഡുകളും സ്ഥാപിക്കും.
ഭരണാനുമതി ലഭ്യമായ പദ്ധതിക്ക് സാങ്കേതികനുമതി ലഭ്യമാക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്‍കി. ടെന്‍ഡര്‍ നടപടികള്‍ ഉള്‍പ്പെടുള്ളവ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."