ജി സുധാകരന്‍ പൊളിറ്റിക്കല്‍ ഫ്യൂഡലിസ്റ്റായി പ്രവര്‍ത്തിക്കുന്നു: എ.എ ഷുക്കൂര്‍
ആലപ്പുഴ: മഴമാറി നിന്നിട്ടും സമയബന്ധിതമായി ദേശീയപാതയില്‍ കുഴിയടയ്ക്കാന്‍ കഴിയാതെ പോയത് ജി സുധാകരന്‍ പൊളിറ്റിക്കല്‍ ഫ്യൂഡലിസ്റ്റായി പ്രവര്‍ത്തിക്കുന്നതിനാലാണെന്ന് ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂര്‍ കുറ്റപ്പെടുത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരനായ സുധാകരന്‍ മന്ത്രിയായതിനുശേഷം സേച്ഛാധിപതിയെപ്പോലെയാണ് വകുപ്പ് ഭരണത്തിന് നേതൃത്വം നല്‍കുന്നത്.
വായില്‍വരുന്നതെല്ലാം കോതയ്ക്കു പാട്ടെന്നപോലെ പുലമ്പുന്ന മന്ത്രി സുധാകരന്‍ താന്‍ ഓണാട്ടുകര ഭാഷയാണ് ഉപയോഗിക്കുന്നതെന്ന അവകാശവാദം അവിടത്തെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതാവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരമായി പരിഹാരമുണ്ടാകാത്തപക്ഷം ജി. സുധാകരന്റെ ഔദ്യോഗികവസതിയിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സി.ആര്‍ ജയപ്രകാശ്, അഡ്വ. എം ലിജു, ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം, കെ പി സി സി സെക്രട്ടറി അബ്ദുള്‍ഗഫൂര്‍ഹാജി, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി, അഡ്വ. ഡി. സുഗതന്‍, പി. നാരായണന്‍കുട്ടി, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബി ബൈജു, അഡ്വ. കോശി എം. കോശി, അഡ്വ. ഇ. സമീര്‍, ജി. മുകുന്ദന്‍പിള്ള, അഡ്വ. കെ. ആര്‍. മുരളീധരന്‍, വേലഞ്ചിറ സുകുമാരന്‍, കെ. വി. മേഘനാദന്‍, അഡ്വ. പി. എസ് ബാബുരാജ്, തോമസ് ജോസഫ്, പി. ഉണ്ണിക്കൃഷ്ണന്‍, ജി. സഞ്ജീവ്ഭട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."