നഗരസഭ ചെയര്‍മാന്‍ രാജിവെക്കണമെന്ന് ജെ.ഡി.യു
കായംകുളം: എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് വേണ്ടാത്ത ചെയര്‍മാന്‍ രാജിവെക്കണമെന്ന് ജെ.ഡി.യു. ആവശ്യപ്പെട്ടു. സി.പി.ഐ. പ്രതിനിധികൂടിയായ വൈസ് ചെയര്‍മാന്‍, ചെയര്‍മാന്റെ പ്രവര്‍ത്തനങ്ങളെ പരസ്യമായി വിമര്‍ശിച്ചിരിക്കുന്നത് അപഹാസ്യമാണ്.
നഗര ഭരണത്തില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുവെന്നും അഴിമതി നടക്കുന്നുവെന്നും ഭരണക്കാര്‍ തന്നെ വെളിപ്പെടുത്തുമ്പോള്‍ അത് ഗൗരവത്തോടെ കാണേണ്ടതാണ്. പട്ടണത്തില്‍ യാതൊരു വികസനപ്രവര്‍ത്തനമോ ശുചീകരണമോ നടത്തുന്നില്ല.
മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായിരിക്കുന്നു. തെരുവ് വിളക്കുകള്‍ കത്തിക്കുക എന്ന പ്രാഥമിക ചുമതലപോലും നിര്‍വ്വഹിക്കാതെ കായംകുളം പട്ടണത്തെ അന്ധകാരത്തിലാക്കിയിരിക്കുന്നു.
ഗവണ്‍മെന്റ് ആശുപത്രി കേന്ദ്രീകരിച്ച് നടന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ ആശങ്കയുളവാക്കുന്നു. അഴിമതി പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഫയല്‍ സഭയുടെ മേശപ്പുറത്ത് വെയ്ക്കാന്‍ പറ്റാത്ത തരത്തില്‍ ചെയര്‍മാന്‍ രേഖകളില്‍ കൃത്രിമം കാട്ടിയതായുള്ള ആക്ഷേപം ഗൗരവതരമാണ്. കലായ് ഹോട്ടലുമായി ബന്ധപ്പെട്ട കേസില്‍ യഥാസമയം അപ്പീല്‍ നല്‍കാതെ കൗണ്‍സിലര്‍മാരെ പ്രതിയാക്കി ഭയപ്പെടുത്തി എന്‍.ഒ.സി നല്‍കാന്‍ ചെയര്‍മാന്‍ കാണിക്കുന്ന അമിത താല്‍പര്യം സാമ്പത്തിക നേട്ടം ലക്ഷ്യംവെച്ചുള്ളതാണ്. ഇഫ്താര്‍ സംഗമത്തിന്റെ പേര് പറഞ്ഞ് പട്ടണത്തില്‍ നടത്തിയ വന്‍ പിരിവ് നഗരസഭയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവമാണ്. നഗരസഭാ ചെയര്‍മാന്റെ ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുവാന്‍ ജെ.ഡിയു. തീരുമാനിച്ചു.
ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഹുസൈന്‍ കളീക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേക്ക് പി. ഹാരീസ് ഉത്ഘാടനം ചെയ്തു.
പി.എസ്. സുല്‍ഫിക്കര്‍, ഷാനവാസ് പറമ്പി, അഡ്വ. രവീന്ദ്രന്‍, എച്ച്. താജുദ്ദീന്‍, കാട്ടിശ്ശേരി ഷാഹുല്‍ഹമീദ്, ഉസ്മാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."