ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലവധി നാലു മാസത്തേക്കു കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ അവലോകന കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
വിഷയത്തില്‍ അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനെ ഒരുവര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് ജേക്കബ് തോമസ് ഇപ്പോള്‍ നടപടി നേരിടുന്നത്.
ഓഖി വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചതിന് കഴിഞ്ഞ ഡിസംബര്‍ 20ന് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ തുടരുന്നതിനിടെ കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതിയെന്നു ചൂണ്ടിക്കാണിച്ച് വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. രണ്ടു പുസ്തകങ്ങളാണ് ജേക്കബ് തോമസ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ എഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."