കേളകത്ത് എ.ടി. എമ്മുകള്‍ കാലി നെട്ടോട്ടമോടി ഇടപാടുകാര്‍
കേളകം: തുടര്‍ച്ചയായി നാലു ദിനങ്ങള്‍ ബാങ്ക് അവധിയായതോടെ കേളകം ടൗണിലെ എ.ടി. എം കൗണ്ടറുകള്‍കാലിയായി.
കഴിഞ്ഞദിവസം സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ പണം ലഭിച്ചിരുന്നു. എന്നാല്‍ ഇന്നലെയോടെ അതും നിലച്ചു. ഫെഡറല്‍ ബേങ്ക് കൗണ്ടര്‍ പ്രവര്‍ത്തനരഹിതമെന്ന് പതിവ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമീണ്‍ ബേങ്ക്, സിന്‍ഡിക്കേറ്റ് എ.ടി.എം കൗണ്ടറുകളിലും പണമില്ല. ഇതോടെ കാര്‍ഡുകളുമായി ഇടപാടുകാര്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ്. സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് നാല് ദിവസത്തേക്ക് അവധിയായതോടെ എ.ടി.എമ്മുകള്‍ ആവശ്യാനുസരണം പണം നിറയ്ക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയെന്നാണ് ഇടപാടുകാര്‍
ആരോപിക്കുന്നത്. 24ന് ഉത്രാടം, 25ന് തിരുവോണം, 26ന് ഞായറാഴ്ച, 27ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചയായി നാലുദിവസം ബേങ്ക് അവധിയായത്. പ്രളയകാലത്ത് പണമില്ലാതെ വന്നാല്‍ അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നതിനാല്‍ എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികള്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."