തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ അപകടക്കുഴിയുണ്ട്, സൂക്ഷിക്കുക
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കരിമ്പം ഫാമിനു സമീപത്തെ പാര്‍ശ്വഭിത്തി തകര്‍ന്ന കലുങ്ക് അപകടഭീഷണിയില്‍. കരിമ്പം ഫാമിനുള്ളില്നിന്ന് ഒഴുകിയെത്തുന്ന തോടിന് കുറുകെ നിര്‍മിച്ച പഴക്കമുള്ള കലുങ്കാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. വീതികുറഞ്ഞ കലുങ്ക് പാര്‍ശ്വഭിത്തി തകര്‍ന്നതോടെയാണ് കൂടുതല്‍ അപകടത്തിലായത്. രണ്ട് ബസുകള്‍ കടന്നുപോകാനുള്ള വീതി മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ കലുക്ക് അപകടഭീതി ഉയര്‍ത്തുമ്പോഴും ഇവിടം മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല.
റോഡില്‍നിന്ന് വീതി കുറഞ്ഞ കലുങ്കിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ അപകടം സംഭവിക്കുന്നത് ഇവിടെ നിത്യസംഭവമായിരുന്നു. ഇരുവശവും കൂടുമൂടിയതിനാല് തകര്‍ന്ന പാര്‍ശ്വ ഭിത്തിയും റോഡും പാലവും തമ്മിലുള്ള വീതി വ്യത്യാസം ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാത്തതാണ് കാരണം. ഇതേതുടര്‍ന്ന് കരിമ്പം സ്കൈ ബ്ലൂ സ്വാശ്രയ സംഘം പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കലുങ്കിനോട് ചേര്‍ന്ന് പാതയുടെ ഇരുവശത്തും കല്നടയാത്രക്കാര്ക്ക് ബുദ്ധിമുട്ടായി വളര്‍ന്ന കാടുകള്‍ നീക്കം ചെയ്തു. കലുങ്കിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന ഭാഗത്ത് അപകടസൂചന ബോര്‍ഡും സ്ഥാപിച്ചു.
പ്രസിഡന്റ് സി. രജിത്ത്, ഒ. ഗിരീശന്, ഉമേഷ് കരിക്കന്‍, എ.വി സുരേഷ്, അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."