മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായില്ല
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന് കസ്റ്റംസിന്റെ ചോദ്യംചെയ്യലിന് ഹാജരായില്ല. ചോദ്യംചെയ്യലിന് ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അരുണ്‍ ബാലചന്ദ്രന് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു.
എറണാകുളത്തെ ഓഫിസിലെത്താനായിരുന്നു നിര്‍ദേശം.എന്നാല്‍ വ്യക്തിപരമായ കാരണത്താല്‍ തനിക്ക് ഇന്നലെ ഹാജരാകാന്‍ കഴിയില്ലെന്ന് അരുണ്‍ബാലചന്ദ്രന്‍ അറിയിക്കുകയായിരുന്നു.
പിന്നീട് ഒരുദിവസം ഹാജരാകാമെന്നാണ് അരുണ്‍ബാലചന്ദ്രന്‍ കസ്റ്റംസിനെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഭര്‍ത്താവിനായി ഫ്ളാറ്റ് ബുക്ക് ചെയ്തത് അരുണ്‍ ബാലചന്ദ്രനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ ഫ്ളാറ്റ് ബുക്ക് ചെയ്തതെന്നും സുഹൃത്തിനും കുടുംബത്തിനും വേണ്ടിയാണ് ഫ്ളാറ്റെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നതായും അരുണ്‍ ബാലചന്ദ്രന് വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."