സ്വര്‍ണക്കടത്ത് കേസ്: പ്രാദേശിക രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ
കൊല്ലം: സ്വപ്ന സുരേഷ് മുഖ്യപ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം കൊല്ലത്തെ ചില രാഷ്ട്രീയ നേതാക്കളിലേക്കു നീണ്ടതോടെ പ്രവാസി വ്യവസായി കൂടിയായ നഗരത്തിലെ പ്രാദേശിക രാഷ്ട്രീയ നേതാവ് എന്‍.ഐ.എയുടെ നിരീക്ഷണത്തില്‍.
ഇയാളുടെ മുന്‍ മാനേജരെ കഴിഞ്ഞദിവസം അന്വേഷണ സംഘം രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ നേതാവിനെ ചോദ്യം ചെയ്യുക. കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൊല്ലത്തുനിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കൊല്ലത്തേക്കും അന്വേഷണം നീണ്ടത്.
രാഷ്ട്രീയ നേതാവിന്റെ സ്ഥാപനത്തില്‍ സ്വപ്നയെ കണ്ടിട്ടുണ്ടെന്ന സംശയവും പരാതികളില്‍ ഉണ്ടായിരുന്നു. കൊല്ലം കോര്‍പറേഷനിലെ ഒരു ആശുപത്രി, ഒരു സഹകരണ സ്ഥാപനം തുടങ്ങിയവയെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്നാണ് അറിയുന്നത്. ചില ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെ അന്വേഷണത്തിന്റെ ഭാഗമാകും.
കൊച്ചി ആസ്ഥാനമായ കാര്‍ഗോ ക്ലിയറന്‍സ് കമ്പനി, കൊല്ലം നഗരം കേന്ദ്രീകരിച്ചുള്ള സഹകരണ സംഘം എന്നിവയുടെ മറവിലാണ് ഇവര്‍ കോടികളുടെ ബിസിനസ് നടത്തുന്നത്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച അനധികൃത സമ്പാദ്യം റിയല്‍ എസ്‌റ്റേറ്റിലും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച് ഇ.ഡിക്കു പുറമെ ദേശീയ അന്വേഷക ഏജന്‍സിക്കും കസ്റ്റംസിനും ലഭിച്ച പരാതികളില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊല്ലം ജില്ലയിലെ കുന്നിക്കോട്, മേലില, ആവണീശ്വരം, ശൂരനാട് പ്രദേശങ്ങളില്‍ വന്‍തോതില്‍ ഇയാളും സംഘവും ഭൂമിവാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇങ്ങനെ വാങ്ങുന്ന ഭൂമിയില്‍ സൗജന്യമായി കൃഷിയിറക്കാന്‍ സംഘടനകള്‍ക്ക് നല്‍കാറുണ്ട്. ജില്ലയില്‍ രണ്ടിടത്ത് പെട്രോള്‍ പമ്പും പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിരവധി സ്ഥലത്ത് കെട്ടിടവും സ്ഥലവും വാങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."