കോമണ്‍ കാറ്റഗറി തസ്തികകളില്‍ നാല് ശതമാനം ഭിന്നശേഷി സംവരണം
തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകളില്‍ നാലു ശതമാനം സംവരണമനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം മൂന്നു ശതമാനത്തില്‍ നിന്ന് നാലു ശതമാനമായി ഉയര്‍ത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മുന്‍പ് മൂന്നു ശതമാനം സംവരണമനുവദിച്ചിരുന്ന 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് നാലു ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ സംവരണത്തിനായി ഉത്തരവിനോടനുബന്ധിച്ചിറക്കിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍, കോളജുകളിലെ തസ്തികകളില്‍ ഭിന്നശേഷിക്കാര്‍ക്ക് നാലു ശതമാനം സംവരണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചത് സന്തോഷമുള്ള കാര്യമാണെന്നും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് ജോലി ലഭിക്കാന്‍ ഇതു സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."