കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയില്‍ യാത്രാ ദുരിതമയം
കുറ്റ്യാടി: കുറ്റ്യാടി- നാദാപുരം സംസ്ഥാന പാതയില്‍ ബിവറേജ് മദ്യവില്പനശാലക്ക് മുന്നിലായി റോഡ് പൊട്ടിപ്പൊളിഞ്ഞത് കാന്നടയാത്രക്കാര്ക്കും, വാഹനങ്ങള്‍ക്കും ദുരിതമാവുന്നു. ഏതാണ്ട് പത്ത് മീറ്ററോളം റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും പൊട്ടിപൊളിഞ്ഞ നിലയിലാണ്. വാട്ടര്‍ അതോറിറ്റി കുടിവെള്ള പൈപ്പ് അറ്റകുറ്റപണിക്കുവേണ്ടി റോഡ് വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്നാണ് കുണ്ടും കുഴിയുമായത്. കൊയ്യമ്പാറകുന്നില് നിന്നുള്ള മഴവെള്ളം ഒഴുകിയെത്തുന്നത് ഇവിടയാണ്.
ചെളിവെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും ഏറെ പ്രയാസപ്പെടുകയാണ്. വൈകുന്നേരമാവുന്നതോടെ മദ്യശാലയില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ റോഡിന്റെ ഇരുഭാഗങ്ങളിലും തലങ്ങും വിലങ്ങും നിര്‍ത്തിയിടുന്നതിനാല്‍ കാല്‍നടയാത്രക്കാരും, ഇരുചക്രവാഹനങ്ങളും ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. അമിതവേഗതയില്‍ ഇരുഭാഗത്ത്നിന്നും പാഞ്ഞുവരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്. പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയും തമ്മിലുള്ള ശീതസമരമാണ് റോഡ് അറ്റകുറ്റ പണി വൈകിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."