സി.കെ ഹൈദ്രോസിന് ദേശീയ അധ്യാപക അവാര്‍ഡ്
സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളുടെ ലിസ്റ്റില്‍ വയനാട്ടുകാരനും.
സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ സി.കെ ഹൈദ്രോസാണ് ദേശീയ അധ്യാപക അവാര്‍ഡ് പട്ടികയില്‍ ഇടംനേടിയ വയനാട്ടുകാരന്‍. 2017ലെ ദേശീയ അധ്യാപക അവാര്‍ഡാണ് സി.കെ ഹ്രൈദ്രോസിനെ തേടിയെത്തിയിരിക്കുന്നത്. അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തിലാണ് കൊളഗപ്പാറ ചോലയിലെ സി.കെ ഹൈദ്രോസും കുടുംബവും. രണ്ട് വര്‍ഷം മുന്‍പാണ് സി.കെ ഹൈദ്രോസ് മൂലങ്കാവ് സ്‌കൂളിന്റെ പ്രധാനധ്യാപകനായി എത്തുന്നത്. അവിടുന്നങ്ങോട്ട് സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയില്‍ എത്തിക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃപാഠവത്തിന് കഴിഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ആദ്യ അടല്‍ ടിങ്കറിങ് ലാബ്, സംസ്ഥാനത്തെ മികച്ച പി.ടി.എ അവാര്‍ഡ്, ഹരിതവിദ്യാലയം പുരസ്‌കാരം ഒന്നാംസ്ഥാനം, കാലമേളയില്‍ സംസ്ഥാനതലത്തില്‍ മിന്നും വിജയം തുടങ്ങി അക്കാദമിക് പ്ലാന്‍ എന്നിവ തയാറാക്കി പാഠ്യപാഠ്യേതര രംഗങ്ങളില്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചതുമാണ് ഹൈദ്രോസ് മാഷെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അധ്യാപകവൃത്തി ആരംഭിക്കുന്നത് 1993ല്‍ വടുവഞ്ചാല്‍ ഗവ. ഹൈസ്‌കൂളില്‍ നിന്നുമാണ്. 2003-08 കാലയളവില്‍ ബീനാച്ചി ബി.ആര്‍.സിയില്‍ ട്രയിനാറായും സേവനമഷ്ടിച്ചു. 2015ല്‍ മാതമംഗലം ഗവ.ഹൈസ്‌കൂളില്‍ പ്രധാനധ്യാപകനായി നിയമിതനായി. തുടര്‍ന്നാണ് മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തുന്നത്. ഭാര്യ സഫിയ അമ്പലവയല്‍ ഗവ. സ്‌കൂളില്‍ പ്രൈമറിവിഭാഗം അധ്യാപികയാണ്. ബി.എസ്.സി അഗ്രികള്‍ച്ചര്‍ പൂര്‍ത്തിയാക്കിയ അഫീഫ, രാമനാട്ടുകരയില്‍ ആര്‍ട്ടിടെക്ച്ചറിനുപഠിക്കുന്ന അഫ്‌സല്‍, മൂലങ്കാവ് സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥി ഹിബ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."