എടച്ചേരിയിലെ കഞ്ചാവ് മാഫിയ; ബി.ജെ.പിക്കെതിരേ ഡി.വൈ.എഫ്.ഐ
എടച്ചേരി: പുതിയങ്ങാടി ടൗണിലും പരിസരങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരേ ഡി.വൈ.എഫ്.ഐ രംഗത്ത് വന്നു. കഴിഞ്ഞ ആഴ്ച കാണില് നിന്നും തലശ്ശേരി തിരുവങ്ങൂര്‍ സ്വദേശിയായ രാജീവനെ അറസ്റ്റു ചെയ്തതോടെയാണ് ഡി.വൈ.എഫ്.ഐ സജീവമായി രംഗത്തുവന്നത്.
ബി ജെ പി അനുഭാവിയായ ഇയാള്‍ ഒരുകൊലപാതക കേസിലെ പ്രതി കൂടിയാണ്. എടച്ചേരിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് രാജീവനുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.
കഞ്ചാവുമായി ഇയാള്‍ പുതിയങ്ങാടി ടൗണിലെത്തിയതിനുള്ള തെളിവുണ്ടെന്നും ഡി.വൈ.എഫ്.ഐ പറയുന്നു. ബി.ജെ.പിയുടെ കഞ്ചാവു മാഫിയ മായുള്ള കൂട്ട് കെട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ടൗണില്‍ ഫ്ളക്സ് ബോര്‍ഡ് വച്ചിരുന്നു.
കഞ്ചാവിലൂടെ, സ്കൂള്‍ വിദ്യര്‍ഥികളെയും യുവാക്കളെയും ബി.ജെ.പി യിലേക്ക് ആകര്‍ഷിക്കുകയാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഫ്ളക് സില് സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഡി.വൈ എഫ്.ഐവച്ച ഈ ഫ്ളക്സ് ബോര്‍ഡ് പിറ്റെ ദിവസം തന്നെ നശിപ്പിക്കപ്പെട്ടു. ഇതിനെതിരേ ഡി.വൈ.എഫ്.ഐ പുതിയങ്ങാടി ടൗണില്‍ കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധ പ്രകടനവും നടത്തി.
പ്രകടനത്തില്‍ എടച്ചേരിയിലെ കഞ്ചാവു മാഫിയയുടെ പ്രവര്‍ത്തനം ബി.ജെ പി യുടെ അറിവോടെയാണെന്നും, കഞ്ചാവു മാഫിയയുമായുളള ബന്ധം ബി.ജെ.പി എത്രയും പെട്ടെന്ന് ഉപേക്ഷിക്കാത്ത പക്ഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു. പിറ്റെ ദിവസം ഇതെ കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ടുളള പുതിയ ഫ്ളക്സ് വീണ്ടും സ്ഥാപിക്കുകയും ചെയ്തു.
എന്നാല്‍ എടച്ചേരിയിലെ കഞ്ചാവുമായിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് ഡി.വൈ എഫ് ഐ യുടെ രാഷ്ട്രീയ നാടകം മാത്രമാണെന്നും ബി.ജെപി നേതൃത്വം പറയുന്നു.
അതെ സമയം കഞ്ചാവുമാഫിയക്കാരനെന്നു സംശയിക്കുന്ന ഒരു യുവാവിനെ ഇന്നലെ വൈകുന്നേരം പുതിയങ്ങാടി ടൗണില്‍ നിന്നും എടച്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളില്‍ നിന്ന് വേണ്ടത്ര തെളിവുകള്‍ ലഭ്യമാകാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലിസ് അറിയിച്ചു.
ഏതായാലും പുതിയങ്ങാടി ടൗണ്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വില്വനക്കെതിരേ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എടച്ചേരി എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."