HOME
DETAILS
MAL
കേരളത്തിലെ പ്രളയം പശു കശാപ്പിന്റെ ഫലം: കര്‍ണാടക ബി.ജെ.പി എം.എല്‍.എ
backup
August 27 2018 | 07:08 AM
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം പശുവിനെ കശാപ്പു ചെയ്യുന്നതിന്റെ ഫലമെന്ന് ബി.ജെ.പി എം.എല്‍.എ. കര്‍ണാടകയിലെ വിജയപുരയില്‍ നിന്നുള്ള എം.എല്‍.എ ബസന്‍ഗൗഡ ബാട്ടീല് യത്നാലാണ് വിവാദ പ്രസ്താവന നടത്തിയത്.
''ഹിന്ദുക്കളുടെ വികാരത്തിന് എതിരാണ് പശു കശാപ്പ്. ഒരാളും മറ്റൊരു മതത്തിന്റെ വികാരത്തെ ഹനിക്കരുത്. ഇപ്പോള്‍ നിങ്ങള്‍ നോക്കൂ, കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്. അവര്‍ പരസ്യമായി പശുവിനെ അറുത്തു, ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ ഈ അവസ്ഥയിലായി''- ബസന്‍ഗൗഡ പറഞ്ഞു.
ഹിന്ദുക്കളുടെ വികാരത്തെ ആര് വ്രണപ്പെടുത്തിയാലും ഈ വിധത്തിലായിരിക്കും ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പും വിവാദ പരാമര്‍ശം നടത്തിയ ആളാണ് ബസന്‍ഗൗഡ. സംസ്ഥാനത്തെ ബുദ്ധിജീവികളെയെല്ലാം കൊന്നൊടുക്കണമെന്നായിരുന്നു അന്നു പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."