ക്യാംപില്‍ ഉറങ്ങിയിട്ട് ആരുടേയെങ്കിലും കൈയ്യടി കിട്ടിയോ?; കണ്ണന്താനത്തെ വിമര്‍ശിച്ച് ബി.ജെ.പി മുഖപത്രം
കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി മുഖപത്രം ജന്മഭൂമി. ഇക്കുറി മാവേലി വന്നില്ലെന്ന എന്ന തലക്കെട്ടോടെ പത്രത്തില്‍ വന്ന മുഖപ്രസംഗത്തിലാണ് കണ്ണന്താനത്തിനു നേരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ കണ്ണന്താനത്തിന്റെ നടപടി കയ്യടി കിട്ടാനായിരുന്നെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.
യു.എ.ഇ നല്‍കിയ 700 കോടി കേരളത്തിന് വേണമെന്ന് ക്യാമറകള്‍ക്ക് മുന്നില്‍ കണ്ണന്താനം ആവശ്യപ്പെട്ടെന്ന് കണ്ടെന്നും മിടുക്ക് കാണിക്കാനായി ചെയ്ത് ബുദ്ധിയാവും ഇതെന്നും എന്നാല്‍ അതിമിടുക്ക് അലോസരമാക്കുമെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നുണ്ട്.
മുഖപ്രസംഗത്തില്‍ നിന്ന്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നില്‍ വിളിച്ചുപറഞ്ഞു. മിടുക്ക് കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും.
ക്യാന്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മെച്ചം. കേന്ദ്രം 500 കോടിയോ 50000 കോടിയോ തരാനല്ല, കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് പോകുന്നത്. അതിന് എത്രവേണമെങ്കിലും ചെലവഴിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതൊക്കെ കാശായി തന്നേക്ക് എന്നുപറയുന്‌പോള്‍ സംശയമുണ്ട്. വാങ്ങുന്നവന് ഇതൊന്നും നോക്കേണ്ടതില്ലായിരിക്കാം. പക്ഷേ വാങ്ങുന്ന കൈ അറിഞ്ഞില്ലെങ്കിലും കൊടുക്കുന്ന കൈ അറിഞ്ഞേ പറ്റൂ. ആക്ഷേപിച്ച് ആക്ഷേപിച്ച് അര്‍ഹിക്കുന്നതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."