HOME
DETAILS
MAL
ഭീകരര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കൃത്യം: ജമാഅത്തെ ഇസ്‌ലാമി
backup
April 25 2019 | 20:04 PM
കോഴിക്കോട്: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്നതും അപലപനീയവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ആരാധനകളില്‍ മുഴുകിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൂട്ടക്കൊല ചെയ്ത ഭീകരകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഒരര്‍ഥത്തിലും മാപ്പര്‍ഹിക്കുന്നില്ല.
വംശീയതയും ദേശീയതയും ആധിപത്യമനോഭാവവും ജനാധിപത്യ വിരുദ്ധതയും കരുണവറ്റിയ ഹൃദയങ്ങളുമാണ് ഇത്തരം ദുരന്തങ്ങളെ പടച്ചുവിടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."