HOME
DETAILS

ചുരുക്കപ്പെടുന്ന ജനാധിപത്യ ഇടങ്ങള്‍

  
backup
August 28 2020 | 05:08 AM

editorial-28-aug-2020

രാജ്യത്തെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള താല്‍പര്യം മതത്തിന്റെ കാര്യമെത്തുമ്പോള്‍ ഇല്ലാതാകുന്നത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ചോദിച്ചത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്്‌ദെ അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ചാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മുംബൈയിലെ മൂന്ന് ജൈനക്ഷേത്രങ്ങള്‍ തുറക്കുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തപ്പോഴായിരുന്നു കോടതിയുടെ ഈ ചോദ്യം. ഇതേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് ഇന്നലെ ശീഈ ആചാരമായ മുഹര്‍റം പ്രദക്ഷിണത്തിന് അനുമതി നല്‍കണമെന്ന ആവശ്യം വിചിത്രമായൊരു കാരണം പറഞ്ഞു തള്ളിയിരിക്കുന്നത്. മുഹര്‍റം പ്രദക്ഷിണത്തിന് അനുമതി നല്‍കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഒരു സമുദായം കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരുമെന്നും അത് അനുവദിക്കാനാവില്ലെന്നുമാണ് കോടതി കാരണമായി പറഞ്ഞത്. ഇതേ കോടതി തന്നെ ജഗന്നാഥപുരി ക്ഷേത്ര രഥയാത്രയ്ക്ക് അനുമതി നല്‍കിയതാണ്. അപ്പോഴൊന്നുമുണ്ടാകാന്‍ സാധ്യതയില്ലാത്ത കൊവിഡ് വ്യാപനം നഗരങ്ങളില്‍ മാത്രം നടക്കുന്ന മുഹര്‍റം പ്രദക്ഷിണത്തിന്റെ കാര്യത്തില്‍ മാത്രം എങ്ങനെയുണ്ടാകുമെന്ന് വ്യക്തമല്ല.

പ്രദക്ഷിണ വിലക്കിനുള്ള ന്യായത്തിനാണെങ്കിലും കോടതി ഒരു കാര്യം പറഞ്ഞിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ ഇരകളാക്കപ്പെട്ടുവെന്നും സമുദായത്തിനെതിരേ വ്യാപകമായ പ്രചാരണം നടന്നുവെന്നും. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഒരു സമുദായം ഇരകളാക്കപ്പെട്ടുവെന്നത് വസ്തുതയാണ്.

കൊവിഡ് കാലത്തിന്റെ തുടക്കത്തില്‍ തബ്‌ലീഗ് ജമാഅത്തുകാര്‍ക്കെതിരേ നടന്ന വ്യാപക പ്രചാരണങ്ങള്‍ കൊവിഡ് പ്രതിരോധത്തിന്റെ സാമൂഹ്യ ജാഗ്രതയായിരുന്നുവെന്ന് അവരുടെ ശത്രുക്കള്‍ പോലും വിശ്വസിക്കില്ല. പിന്നാലെ തബ്‌ലീഗ് ജമാഅത്തുകാര്‍ രാജ്യമെമ്പാടും യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട് നിര്‍ബന്ധിത ക്വാറന്റൈന്‍ കേന്ദ്രങ്ങളിലായി. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും രോഗമില്ലെന്ന് ബോധ്യമായിട്ടും ആഴ്ചകള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ തടവിലിടപ്പെടുകയും ചെയ്തു. കൊവിഡ് വ്യാപനത്തിന് കാരണമായെന്ന ആരോപണമുള്ള ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് യോഗത്തില്‍ പങ്കെടുക്കാത്തവര്‍ വരെ അറസ്റ്റിലായി. വിദേശികളായ തബ്‌ലീഗ് പ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടി തടവ് കേന്ദ്രങ്ങളിലേക്ക് മാറ്റി. മാധ്യമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. നിരപരാധിത്വം തെളിയിക്കാന്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ കയറിയിറങ്ങേണ്ടി വന്നു. ഒരു മഹാമാരിക്കാലത്ത് മറ്റൊരു സമുദായത്തിനും സംഭവിക്കാത്ത കാര്യങ്ങളാണ് രാജ്യത്ത് നടന്നത്.

കടുത്ത അനീതിയാണ് ഇക്കാര്യത്തിലുണ്ടായതെന്നും അവരെ ബലിയാടുകളാക്കുകയാണ് ചെയ്തതെന്നും മുംബൈ ഹൈക്കോടതി തന്നെ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരും ഒരു വിഭാഗം മാധ്യമങ്ങളും വ്യാജപ്രചാരണങ്ങളിലൂടെ ഒരു സമുദായത്തോട് അനീതി ചെയ്യുന്നുവെന്നത്, ആ സമുദായത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട തുല്യാവകാശത്തെ ഹനിക്കാന്‍ സുപ്രിം കോടതി തന്നെ കാരണമായി ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് രാജ്യത്തെ നിയമവ്യവസ്ഥയെ ശക്തിപ്പെടുത്തുക. 35 രാജ്യങ്ങളില്‍ നിന്നുള്ള 3,500 തബ്‌ലീഗ് പ്രവര്‍ത്തകരെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും കരിമ്പട്ടികയില്‍പ്പെടുത്തി തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നത്. കരിമ്പട്ടികയില്‍പ്പെടുത്തും മുന്‍പ് അവര്‍ക്ക് നോട്ടിസ് നല്‍കണമെന്ന നടപടിക്രമം പോലും പാലിച്ചില്ല. നോട്ടിസ് ലഭിക്കാന്‍ പോലും അവര്‍ക്ക് സുപ്രിം കോടതിയില്‍ പോകേണ്ടി വന്നു. കോടതിയ്ക്കു മുന്‍പിലെത്തിയതോടെ കേസുണ്ടെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്ന നിലപാടായിരുന്നു കേന്ദ്രത്തിന്റേത്. എങ്കില്‍ എന്തിനായിരുന്നു അവരെ ഇത്രയും കാലം തടഞ്ഞുവച്ചതെന്ന ചോദ്യത്തിന് കേന്ദ്രത്തിന് ഉത്തരമില്ലായിരുന്നു.

നിരപരാധികളായിരുന്നിട്ടും രാജ്യത്ത് തുടര്‍ന്നും തങ്ങാനുള്ള സാഹചര്യമില്ലാതിരുന്ന പലരും കുറ്റം ഏറ്റെടുത്ത് പിഴയടച്ച് നാട്ടിലേക്ക് മടങ്ങി. മറ്റു ചിലര്‍ ഇവിടെ കേസ് നിലനില്‍ക്കെ തന്നെ നാട്ടിലേക്ക് പോയി. 44 വിദേശികളായ തബ്‌ലീഗ് പ്രവര്‍ത്തകര്‍ മാത്രമാണ് കുറ്റം ചെയ്തില്ലെന്ന് തെളിയിച്ച ശേഷമേ നാട്ടിലേക്ക് മടങ്ങൂ എന്ന ശക്തമായ നിലപാട് സ്വീകരിച്ചത്. വ്യാജ പ്രചാരണം നടക്കുന്നുവെന്ന് ബോധ്യമുണ്ടായിട്ടും സുപ്രിം കോടതി ഇക്കാര്യത്തില്‍ എന്തു ചെയ്തുവെന്നു നോക്കണം. വ്യാജ പ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ഇപ്പോഴും സുപ്രിം കോടതിയുടെ പരിഗണനയിലാണ്. നീതി ലഭിക്കാന്‍ സര്‍ക്കാരിനെ സമീപിക്കാനാണ് കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുന്‍പു മുതല്‍ ഹിന്ദുത്വ ഭീകരവാദികള്‍ ഇന്ത്യന്‍ സമൂഹശരീരത്തിന്റെ ആഴങ്ങളിലേക്ക് ഇറക്കിവിട്ട വെറുപ്പിന്റെയും ഹിംസയുടേയും വിത്തുകള്‍ പൊട്ടിമുളച്ച് ശാഖോപശാഖകളായി നില്‍ക്കുന്ന ഭീതിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അവരുടെ അവസാന പ്രതീക്ഷയായ സുപ്രിം കോടതിയിലേക്ക് നോക്കുന്നത്. എന്നാല്‍ അവിടെയും തുല്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ജനാധിപത്യ ഇടങ്ങള്‍ വീണ്ടും ഒരു ജനതയ്ക്ക് മുന്‍പില്‍ ചുരുങ്ങുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago