മൊബൈല്‍ ഇന്റര്‍നെറ്റ് ദുരുപയോഗം യുവ തലമുറയെ വഴിതെറ്റിക്കുന്നെന്ന്
മീനങ്ങാടി: വിവര സങ്കേതിക വിദ്യകള്‍ വളര്‍ന്നത് സമൂഹത്തിന് ഗുണത്തോടൊപ്പം ദോഷവുമുണ്ടാക്കുന്നുണ്ടെന്നും മൊബൈല്‍ ഇന്റര്‍നെറ്റ് ദുരുപയോഗം യുവ തലമുറയെ വഴിതെറ്റിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. മീനങ്ങാടി ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിലുള്ള സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കേഡറ്റുകള്‍ക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഷണം പോലെയുള്ള കേസുകളില്‍ 17 വയസിന് താഴെയുള്ള കുട്ടികളാണ് പിടിയിലാകുന്നതെന്നും ഇതിനെതിരേയുള്ള പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പൊലിസിനും പ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം ജില്ലാ പൊലിസ് മേധാവി വിതരണം ചെയ്തു. ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. മീനങ്ങാടി സി.ഐ കെ.പി സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ അബ്ബാസലി, എസ്.ഐ രാധാകൃഷ്ണന്, എഎസ്.ഐ ജോര്‍ജ്, മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക ഷീജ രഘുനാഥ്, പ്രിന്‍സിപ്പല്‍ യു.വി ചന്ദ്രിക, പഞ്ചായത്തംഗങ്ങളായ മിനി സാജു, ശോഭന സുരേഷ്, പിടി.എ പ്രസിഡന്റ് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഉന്നത വിജയം നേടിയ കേഡറ്റുകളായ കെ.എം സംഗീത്, ഷിത പി.പൗലോസ്, യു.എ അതുല്യ, എവ്ലിന് മരിയ, രാധിക വിജയന്, സോന സി.സ്കറിയ, ലയ ബിജോയ് എന്നിവരെയാണ് ആദരിച്ചത്. ചടങ്ങില്‍ മികച്ച വിജയം നേടിയ പട്ടിക വര്‍ഗ വിദ്യാര്‍ഥിയായ എം.ആര് അക്ഷയ്ക്ക് തുടര്‍ പഠനത്തിനായി പ്രത്യേക കാശ് അവാര്‍ഡും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."