അര്‍ണബിനെതിരായ പോസ്റ്റ്: അജു വര്‍ഗീസ് രാജ്യദ്രോഹിയെന്ന് സംഘ്പരിവാര്‍
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ മലയാളികളെ അധിക്ഷേപിച്ച റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട നടന് അജു വര്‍ഗീസിനെതിരേ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത്. നടന്റെ ഫേസ്ബുക്ക് പേജിലാണ് രാജ്യദ്രോഹിയെന്ന് വിളിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ രൂക്ഷ പ്രതികരണം.
അര്‍ണബിന്റെ അധിക്ഷേപ പരാമര്‍ശത്തിനു പിന്നാലെ 'മോനേ ഗോ സ്വാമീ നീ തീര്‍ന്നു' എന്ന് നടന് ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സംഘമിത്രങ്ങള്‍ക്ക് താന്‍ കമ്മി തന്നെ ആണെന്നും രാജ്യദ്രോഹി ആണെന്നുമായിരുന്നു പലരുടെയും കമന്റ്. ഹിന്ദുക്കള്‍ സംഘടിച്ച് തന്റെ സിനിമകള്‍ കാണാതിരുന്നാല്‍ തീരുന്ന പ്രശ്നമേ തനിക്കുള്ളൂവെന്നും ചിലര്‍ കമന്റിലൂടെ ഭീഷണിപ്പെടുത്തി.
രൂക്ഷപ്രതികരണങ്ങള്ക്കു പിന്നാലെ മറുപടി പോസ്റ്റുമായി നടന് വീണ്ടും രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."