കാര്‍ലോസ് ഗോണിന് ജാമ്യം
ടോക്കിയോ: അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന നിസാന്‍ വാഹന നിര്‍മാണ കമ്പനി മുന്‍ ചെയര്മാന് കാര്‍ലോസ് ഗോണിന് ജാമ്യം.
കഴിഞ്ഞ വര്‍ഷം ടോക്കിയോ പൊലിസ് അറസ്റ്റ് ചെയ്തിരുന്ന ഗോണിന് ഇതു രണ്ടാം തവണയാണ് ജാമ്യം ലഭിക്കുന്നത്. നേരത്തെ കഴിഞ്ഞ മാസം ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ മാസം നാലിനു പുതിയ കുറ്റങ്ങള്‍ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
45 ലക്ഷം ഡോളര്‍ ജാമ്യത്തുകയായി സ്വീകരിച്ചാണ് ഗോണിന് ടോക്കിയോ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതു സ്ഥിരീകരിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തുവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഗോണിനു ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന് വിഭാഗം, കോടതി നടപടി ഖേദകരമാണെന്നു വ്യക്തമാക്കി രംഗത്തെത്തുകയും വിധിക്കെതിരേ അപ്പീല്‍ പോകുമെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ തടവില്‍നിന്നു ഗോണ് എപ്പോള്‍ പുറത്തിറങ്ങുമെന്ന കാര്യം അവ്യക്തമായി തുടരുകയാണ്.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി കമ്പനിയുടെ പണം ഉപയോഗിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ നവംബറിലാണ് ഗോണിന അറസ്റ്റ് ചെയ്തിരുന്നത്. 108 ദിവസത്തെ തടവിനു ശേഷം കഴിഞ്ഞ മാസം അദ്ദേഹത്തിനു ജാമ്യം ലഭിച്ചെങ്കിലും ഈ മാസം ആദ്യത്തോടെ വീണ്ടും അറസ്റ്റിലാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."